പെരിന്തല്‍മണ്ണ മാലിന്യ സംസ്കരണ പ്ളാന്‍റില്‍ പ്ളാസ്റ്റിക് പൊടിക്കല്‍ യന്ത്രം പ്രവര്‍ത്തനം തുടങ്ങി

പെരിന്തൽമണ്ണ: നഗരസഭയുടെ കുന്നപ്പള്ളി മാലിന്യ സംസ്കരണ പ്ളാൻറിൽ പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം പ്രവ൪ത്തനം തുടങ്ങി. പത്ത് ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മെഷീൻ പ്ളാസ്റ്റിക് പൊടിച്ച് ചെറിയ ബ്ളോക്കാക്കി മാറ്റി സൂക്ഷിക്കാൻ ഉതകുന്നതാണ്. റോഡ് ടാറിങിനടക്കം ഇത് ഉപയോഗിക്കാം. മാലിന്യ സംസ്കരണ പ്ളാൻറിലേക്കുള്ള റോഡിൻെറ നവീകരണത്തിനാവും ഇത് ആദ്യം ഉപയോഗിക്കുക. ചെയ൪പേഴ്സൻ നിഷി അനിൽരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയ൪മാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശ്രീധരൻ, ടി. സരോജിനി, എം.കെ. സുഹ്റ, കൗൺസില൪മാരായ സി.പി. ഷീബ, വി. മോഹൻ, സെക്രട്ടറി ടി.സി. സൈഫുദ്ദീൻ, മുനിസിപ്പൽ എൻജിനീയ൪ കെ. ഉമ൪, ഹെൽത്ത് ഇൻസ്പെക്ട൪ സി.കെ. ബുധരാജ് എന്നിവ൪ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.സി. മൊയ്തീൻകുട്ടി സ്വാഗതവും കെ. സലീം നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.