വാഴൂ൪: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ എഫ്.എം റേഡിയോ പ്രവ൪ത്തനങ്ങൾക്ക് സ൪ക്കാ൪ അംഗീകാരം നൽകിയതായി ഡോ.എൻ. ജയരാജ് എം.എൽ.എ. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എഫ്.എം റേഡിയോ സംപ്രേഷണം ആരംഭിക്കുന്നത്. വാഴൂ൪ എസ്.വി.ആ൪. എൻ.എസ്.എസ് സ്കൂളിൽനിന്ന് രണ്ട് മാസത്തിനുള്ളിൽ റേഡിയോ സംപ്രേഷണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കമ്യൂണിറ്റി റേഡിയോക്ക് ആവശ്യമായ സഹായം നൽകുന്നത് പൊതുമേഖല സ്ഥാപനമായ കെൽട്രോണാണ്. അധ്യാപക൪ തമ്മിൽ ആശയ വിനിമയത്തിനും സ്കൂളുകൾ തമ്മിൽ ആശയ വിനിമയത്തിനും പാഠ്യ-പാഠ്യേതര പ്രവ൪ത്തനങ്ങൾക്കും സംരംഭം സഹായകമാകും. 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി ആരംഭിക്കുന്നത്. റേഡിയോയിലൂടെ വിദ്യാ൪ഥികൾക്ക് തങ്ങളുടെ കഴിവുകൾ സംപ്രേഷണം ചെയ്യാനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.