കുറവിലങ്ങാട്: വീട്ടുകാ൪ ജോലിക്ക് പോയ സമയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 1.20 ലക്ഷം കവ൪ന്നു. ഉഴവൂ൪ നെടുമ്പാറ ഭാഗത്ത് നടുവിൽപറമ്പിൽ വാവ ബാപ്പുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന രൂപയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ജോലികഴിഞ്ഞ് വീട്ടിൽ എത്തിയ ഭാര്യയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. വീടിൻെറ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ അലമാരയിലെ സാധാനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. സ്ഥലം വാങ്ങാനായി ബാങ്കിൽനിന്ന് വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടത്. കുടക്കച്ചിറ സ്വദേശിയായ വാവയും കുടുംബവും വാടകക്കാണ് ഉഴവൂരിൽ താമസിക്കുന്നത്. കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.