അടിമാലി: ഗ്രാമ പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ദേവികുളം താലൂക്ക് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഹ൪ത്താൽ ഭാഗികം.
രാവിലെ 10 ഓടെ ടൗണിൽ പ്രകടനം നടത്തിയ 15 ഓളം പേരെ പൊലീസ് രാവിലെ തന്നെ കരുതൽ തടങ്കലിൻെറ പേരിൽ കസ്റ്റഡിയിലെടുത്തു. വ്യാപാരികൾ കട തുറക്കുമെന്നും വാഹനങ്ങൾ നിരത്തിൽ ഇറങ്ങുമെന്നും തിങ്കളാഴ്ച്ച നേതാക്കൾ അറിയിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വ്യാപാരികൾ രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോൾ സമരക്കാ൪ പ്രതിഷേധവുമായി രംഗത്തുവന്നു. ഇത് സമരക്കാരും വ്യാപാരികളും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റത്തിന് കാരണമായി. ഇതോടെ പ്രകോപിതരായ സമരക്കാ൪ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. പ്രകടനം സെൻട്രൽ ജങ്ഷനിൽ എത്തിയപ്പോൾ സമരക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രകടനക്കാരെ പൊലീസ് പിടികൂടിയതോടെ വ്യാപാരികൾ കടകൾ തുറക്കുകയും വാഹങ്ങൾ ഓടി തുടങ്ങുകയുമായിരുന്നു. പഞ്ചായത്തിലെ പ്രധാന സിറ്റികളായ ഇരുമ്പുപാലം, പത്താംമൈൽ എന്നിവിടങ്ങളിലും ഹ൪ത്താൽ ഭാഗികമായിരുന്നു .വാളറയിലും പത്താം മൈലിലും വാഹനങ്ങൾ തടഞ്ഞതിനാൽ വാഹന ഗതാഗതം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.