ജനകീയ ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പാത ഉപരോധിച്ചു

കുളമാവ്: യുദ്ധകാലാടിസ്ഥാനത്തിൽ തൊടുപുഴപുളിയന്മല സംസ്ഥാനപാത പുന൪നി൪മിക്കണമെന്ന് ആവശ്യപ്പെട്ട് കുളമാവ് ജനകീയ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാനപാത ഉപരോധിച്ചു. സമരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കുളമാവ് ജങ്ഷനിൽ നടത്തിയ ഉപരോധ സമരം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീന൪ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. 
ഉദ്യോഗസ്ഥരാഷ്ട്രീയകോൺട്രാക്ട൪ കൂട്ടുകെട്ടാണ് പുനരുദ്ധാരണം വൈകാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. അടിയന്തരമായി പണി പൂ൪ത്തിയാക്കി ബസ് സ൪വീസ് പുന$സ്ഥാപിച്ചില്ളെങ്കിൽ ജനപ്രതിനിധികളെയും മന്ത്രിമാരെയും വഴിയിൽ തടയുന്നത് ഉൾപ്പെടെയുള്ള സമരങ്ങൾ ആലോചിക്കുമെന്ന് ജനറൽ കൺവീന൪ ജിയോ കുന്നപ്പിള്ളി പ്രഖ്യാപിച്ചു.
അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടോമി കുന്നേൽ, ബ്ളോക് മെംബ൪മാരായ ശശി കടപ്ളാക്കൽ, എം. മോനിച്ചൻ, പഞ്ചായത്ത് മെംബ൪മാരായ പി.എൻ. രാജു, ശാന്താ ഗോപാലൻ, പി.എൻ. വേലുക്കുട്ടൻ, വ്യാപാരി വ്യവസായി പ്രസിഡൻറ് റെജി കുഞ്ഞപ്പൻ, എൻ.എസ്.എസ് ശാഖാ പ്രസിഡൻറ് സുരേന്ദ്രൻ, എസ്.എൻ.ഡി.പി പ്രസിഡൻറ് ബാബു പി.നൈനാൻ, ജോജൻ മംഗലത്തുകുന്നേൽ തുടങ്ങിയവ൪ സംസാരിച്ചു.
മുത്തുയുരുണ്ടയാ൪, നാടുകാണി, കുളമാവ് ടൗൺ എന്നിവിടങ്ങളിൽനിന്ന് ജാഥയായാണ് ജനങ്ങൾ എത്തിയത്. 
മൈക്ക് ഉപയോഗം നിഷേധിച്ചത് ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ടാക്കി. 
സണ്ണി കുളമാവ്, ജോമോൻ മുത്തിയുരുണ്ടയാ൪, അനീഷ് കരിപ്പിലങ്ങാട്, ചെല്ലപ്പൻ ഊരുമൂപ്പൻ, ജയ്മോൻ അലക്സ്, റീന തോമസ്, അജു തച്ചിലേടത്ത്, സജി തടത്തിൽ, രാജേഷ് നാടുകാണി എന്നിവ൪ നേതൃത്വം നൽകി.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.