തൊടുപുഴ: ഐ.ടി സ്കൂളുമായി ബന്ധപ്പെട്ടുയ൪ന്ന അഴിമതി ആരോപണങ്ങളിൽ നിന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ അടക്കമുള്ളവ൪ക്ക് ഒഴിഞ്ഞുമാറാനാകില്ളെന്ന് സെറ്റോ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഐ.ടി സ്കൂൾ നടത്തിപ്പിൽ ഡെപ്യൂട്ടി ഡയറക്ട൪ക്കും ആരോപണ വിധേയയായ കോ ഓഡിനേറ്റ൪ക്കും തുല്യപങ്കാണുള്ളത്. ഈ സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അടുത്ത മാസം ഏഴിന് ഡി.ഡി ഓഫിസ് ഉപരോധം സംഘടിപ്പിക്കും.
ഐ.ടി സ്കൂൾ ജില്ലാ കോ ഓഡിനേറ്റ൪ സിൽഡ ലോറൻസിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മറികടന്ന് അന്യായമായി സ്ഥലംമാറ്റിയെന്ന വിവാദത്തിൻെറ പശ്ചാത്തലത്തിലായിരുന്നു യു.ഡി.എഫ് അനൂകൂല സ൪വീസ് സംഘടനകളുടെ പൊതുവേദിയായ സെറ്റോയുടെ വാ൪ത്താ സമ്മേളനം. കോ ഓഡിനേറ്റ൪ക്കെതിരെ സാമ്പത്തിക അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച സെറ്റോ നേതാക്കൾ സിൽഡയെ കല്ലാ൪ സ്കൂളിലേക്ക് മാറ്റിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് അവകാശപ്പെട്ടു.
സിൽഡയുടെ സ്ഥലംമാറ്റത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ മറികടന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട൪ ഉത്തരവിറക്കുകയായിരുന്നു. ഡി.പി.ഐയെ തെറ്റിദ്ധരിപ്പിച്ചതാകാം ഇതിന് പിന്നിൽ. ഐ.ടി സ്കൂളിൽ താൽക്കാലിക കോ ഓഡിനേറ്ററായി ജോലി ചെയ്തിരുന്ന സിൽഡയെ മാതൃ സ്കൂളായ മുള്ളരിങ്ങാട്ട് സ്കൂളിലേക്ക് മാറ്റണമെന്ന് ഡി.പി.ഐ ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പിലാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട൪ വിസമ്മതിച്ചതിനെ തുട൪ന്ന് വീണ്ടും ഡയറക്ടറുടെ നി൪ദേശം വന്നു. എന്നാൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി 2012 ൽ ഇറക്കിയ ഉത്തരവ് പ്രകാരം മുള്ളരിങ്ങാട്ട് സ്കൂളിലേക്ക് മാറ്റുന്നത് മരവിപ്പിച്ചിരുന്നുവെന്ന് സെറ്റോ നേതാക്കൾ അവകാശപ്പെട്ടു.
ഐ.ടി സ്കൂളിൻെറ സാമ്പത്തിക ഇടപാടുകൾ വിദ്യാഭ്യാസ ഉപ ഡയറക്ട൪, ജില്ലാ കോ ഓഡിനേറ്റ൪ എന്നിവരുടെ ജോയൻറ് അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഇടുക്കി ഡി.ഡി.ഇയുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തി കോ ഓഡിനേറ്റ൪ 2,17,355 രൂപയുടെ ആറ് ചെക്കുകൾ മാറിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പറയുമ്പോഴും വ്യാജ ഒപ്പിട്ട സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ മൗനം ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.
മുള്ളരിങ്ങാട്ട് സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായിരുന്ന സിൽഡയെ വ൪ക്ക് അറേഞ്ച്മെൻറിലാണ് ഐ.ടി കോഓഡിനേറ്ററായി നിയമിച്ചത്. മുള്ളരിങ്ങാട് സ്കൂളിലെ പി.ടി.ഐ നേതൃത്വത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. വ൪ക്ക് അറേഞ്ച്മെൻറിലുള്ള നിയമനത്തിൽ പോകുന്നവ൪ക്ക് തിരിച്ച് മാതൃ സ്കൂളിലേക്ക് ലഭിക്കണമെന്നില്ളെന്നും നേതാക്കൾ പറഞ്ഞു.വാ൪ത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.വി. ഫ്രാൻസിസ്, പി.എം. ദേവസ്യാച്ചൻ, ഡൊമിനിക് തോമസ്, വി.എം. ഫിലിപ്പച്ചൻ, പി.എം. നാസ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.