തെരുവുവിളക്കുകള്‍ കത്തുന്നില്ല; യൂത്ത് ലീഗ് പ്രക്ഷോഭത്തിന്

കോഴിക്കോട്: നഗരസഭയിൽപെട്ട 54, 55, 56 വാ൪ഡുകളിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്തിക്കാൻ നടപടിയെടുത്തില്ളെങ്കിൽ കോ൪പറേഷനിലേക്കും കല്ലായി കെ.എസ്.ഇ.ബി ഓഫിസിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കാൻ പയ്യാനക്കൽ മുസ്ലിം യൂത്ത്ലീഗ് കൺവെൻഷൻ തീരുമാനിച്ചു.
ചക്കുംകടവ്, അമ്പലത്താഴം, മമ്മദാജി പറമ്പ്, ആനമാട്, നദീനഗ൪, ചാമുണ്ഡിവളപ്പ്, പടന്നവളപ്പ്, തിരുത്തിവളപ്പ്, മാപ്പിള വളപ്പ്, വൈ.എം.ആ൪.സി വലിയപാടം പറമ്പ്, ഇത്തംപറമ്പ്, ഒടിയമ്പലം പറമ്പ്, കോയവളപ്പ്, പണ്ടാരത്ത് വളപ്പ്, പട്ട൪തൊടി എന്നിവിടങ്ങളിലാണ് മാസങ്ങളായി തെരുവുവിളക്കുകൾ അണഞ്ഞുകിടക്കുന്നത്. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസില൪ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. മേഖലാ ലീഗ് പ്രസിഡൻറ് കെ.എം. റഷീദ്, എൻ. ജംഷീദ്, പി.ടി. സെയ്തലവി, സി.പി. ബീരാൻകോയ, കെ.പി. ഹാരിസ്, സി.പി. നജീബ്, വി.പി. റിയാസ്, ടി. മുഹമ്മദ് സുഹൈൽ, എ.ടി. മുഹമ്മദ് ഷാഹിദ്, പി.വി. സിറാജുദ്ദീൻ എന്നിവ൪ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.