കോഴിക്കോട്: അരയിടത്തുപാലം-എരഞ്ഞിപ്പാലം മിനി ബൈപാസിൽ തെരുവുവിളക്ക് കത്താത്തതിനെതിരെ കോഴിക്കോട്-കൊയിലാണ്ടി കുനാലെയുടെ നേതൃത്വത്തിൽ ചൂട്ടുവെട്ടത്തിൽ ചിത്രംവരച്ച് പ്രതിഷേധിക്കുന്നു. ആഗസ്റ്റ് 29ന് വൈകുന്നേരം 6.30ന് കരിമ്പനപ്പാലം സരോവരത്തിന് മുൻവശത്ത് ആ൪ട്ടിസ്റ്റ് ഫ്രാൻസിസ് കോടങ്കണത്താണ് പ്രതിഷേധ ചിത്രംവര നടത്തുന്നതെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ടുവ൪ഷത്തിലേറെയായി ഇവിടെ തെരുവുവിളക്ക് കത്തുന്നില്ല. കാൽനടക്കാരും നൂറുകണക്കിന് വാഹനങ്ങളും ദിവസവും ഇതിലൂടെ കടന്നുപോകുന്നുണ്ട്. പ്രശ്നത്തെക്കുറിച്ച് വാ൪ഡ് കൗൺസില൪മാരോട് അന്വേഷിച്ചപ്പോൾ സംസ്ഥാന സ൪ക്കാറാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് പറഞ്ഞു. എം.എൽ.എ പറഞ്ഞത് പ്രശ്നം കോ൪പറേഷൻെറ അധികാര പരിധിയിൽ പെട്ടതാണെന്നാണ്. കുനാലെ ക്യുറേറ്റ൪മാരായ ആ൪.മോഹനൻ, ഫ്രാൻസിസ് കോടങ്കണ്ടത്ത്, സിസ്റ്റ൪ ക്ളെമൻസി, ഫാ. വി.സി. ആൽഫ്രഡ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.