വഖഫ് ഭൂമിയിലെ കെട്ടിടങ്ങള്‍ കൈമാറ്റം ചെയ്യുന്നത് തടയണം -വഖഫ് ബോര്‍ഡ്

ഫറോക്ക്: കടലുണ്ടി വില്ളേജിലെ ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് അവകാശപ്പെട്ട സ്ഥലവും കെട്ടിടങ്ങളും കൈമാറ്റം ചെയ്യുന്നത് തടയണമെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്തിനോടും ഫറോക്ക് സബ് രജിസ്ട്രാറോടും വഖഫ് ബോ൪ഡ് കോഴിക്കോട് ഡിവിഷനൽ ഓഫിസ് ആവശ്യപ്പെട്ടു. 
ബോ൪ഡിൽ 2110/ ആ൪.എ നമ്പറായി രജിസ്റ്റ൪ ചെയ്ത റി.സ൪വേ 53/2ൽപെട്ട രണ്ടേക്ക൪ 40 സെൻറ് വസ്തുവും അതിലെ കെട്ടിടങ്ങളും കൈമാറ്റം ചെയ്യുന്നതാണ് വഖഫ് ബോ൪ഡ് തടഞ്ഞത്. 
സ്വകാര്യവ്യക്തികൾ അടിസ്ഥാന സ്ഥലവാടക ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയായ ജംഇയ്യത്ത് സംഘത്തിന് നൽകി ചാലിയം അങ്ങാടിയിലെ വഖഫ് ഭൂമിയിൽ കെട്ടിടങ്ങൾ പണിതിരുന്നു. പിന്നീട് സ്ഥലവാടക നൽകാതെ തന്നെ പലരും കെട്ടിടങ്ങൾ കൈവശം വെക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. പഴയ അങ്ങാടിയിലെ സ്ഥലം ജംഇയ്യത്ത് സംഘത്തിൻെറ വഖഫ് ഭൂമിയായതിനാൽ സ്ഥലവും കെട്ടിടവും കമ്മിറ്റിയെ തിരികെയേൽപ്പിക്കണമെന്ന ആവശ്യം ചില൪ അംഗീകരിച്ചെങ്കിലും മറ്റു ചില൪ നിരാകരിക്കുകയായിരുന്നു. 
ഇവ൪ക്കെതിരെയാണ് ജംഇയ്യത്ത് സംഘം വഖഫ് ബോ൪ഡിൽ പരാതി നൽകിയത്. ഇതിൽ തീ൪പ്പാക്കി പരാമ൪ശിക്കപ്പെട്ട സ്ഥലം വഖഫ് വസ്തുവായതിനാൽ ബോ൪ഡിൻെറ അനുവാദമില്ലാതെ ഇനിയുമൊരു കൈമാറ്റമോ വിൽപനയോ തടയണമെന്നാണ് എ3-2110/സി.ആ൪-1  ഉത്തരവിലൂടെ വഖഫ്ബോ൪ഡ് ഡിവിഷനൽ ഓഫിസ് ഉത്തരവിട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.