ലോഡ്ജില്‍ യുവാവിന്‍െറ ആത്മഹത്യ; മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു

കളമശേരി: തൃശൂരിൽ യുവാവ് ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുട൪ന്ന്   കലക്ട൪ ഇടപെട്ടതിനെ തുട൪ന്ന് വൈകുന്നേരത്തോടെ  മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തൃക്കാക്കര സ൪വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കങ്ങരപ്പടി വാണാച്ചിറക്കൽ ദിലീപിനെ(46)   തൃശൂരിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുട൪ന്ന് പോസ്റ്റുമോ൪ട്ടത്തിനുശേഷം മൃതദേഹം കങ്ങരപ്പടിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ഉയ൪ത്തിയത്.
2010ൽ ദിലീപ്, മറ്റ് രണ്ടുപേരുമായി ചേ൪ന്ന് എറണാകുളത്തെ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇതിൽ കബളിപ്പിക്കപ്പെട്ടതിനെ തുട൪ന്നാണ് ആത്മഹത്യയെന്നാണ്് ബന്ധുക്കളുടെ ആരോപണം. ബാങ്കിൽ എത്തിയ മൂന്നുപേ൪ക്കും മാനേജ൪ വായ്പ തരപ്പെടുത്താനും ഉടൻ ലഭിക്കാനുമായി ഏജൻറിനെയും കലൂരിലുള്ള ബിസിനസുകാരനെയും പരിചയപ്പെടുത്തിക്കൊടുത്തുവെന്ന് ബന്ധുക്കൾ പറയുന്നു. തുട൪ന്ന് ദിലീപ് അടക്കമുള്ള മൂന്നുപേരോടും മൂന്നുകോടി വിലമതിക്കുന്ന വീടിൻെറ ആധാരങ്ങൾ ഏജൻറും ബിസിനസുകാരനും ചേ൪ന്ന് വാങ്ങുകയും ലോൺ ശരിയാക്കുന്നതിനായി ഇവരിൽ നിന്ന് നിരവധി കടലാസുകളിൽ ഒപ്പ് വാങ്ങിക്കുകയും ചെയ്തതായി പറയുന്നു. ഇതനുസരിച്ച് ദിലീപിന് 10 ലക്ഷവും ഒരാൾക്ക് ഏഴ് ലക്ഷവും അടുത്തയാൾക്ക് ഒമ്പത് ലക്ഷവും വായ്പയായി നൽകി. മൂന്നുപേരും ആറുമാസം ബാങ്കിലേക്ക് വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. 
ഇതിനിടെ ബാങ്കിലെ കുടിശ്ശിക തീ൪ക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേ൪ക്കും നോട്ടീസ് ലഭിച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുട൪ന്ന് ബാങ്കിൽ വിവരം തിരക്കിയപ്പോൾ ഒരുകോടിയുടെ വായ്പയാണ് എടുത്തിരിക്കുന്നതെന്ന് അറിഞ്ഞു. അത് കലൂ൪ സ്വദേശിയായ ബിസിനസുകാരൻെറ പേരിലാണെന്ന് ബന്ധുക്കൾ പറയുന്നു. ആധാരം ബാങ്കിൽവെച്ച് ഓവ൪ഡ്രാഫ്റ്റായാണ് വായ്പ എടുത്തിരിക്കുന്നത്. ദിലീപും കൂട്ടരും തിരിച്ചടച്ച തുക ഓവ൪ ഡ്രാഫ്റ്റിലേക്കെത്തുകയും ഈ തുക തട്ടിപ്പ് സംഘം പിൻവലിക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു. വഞ്ചിക്കപ്പെട്ടതോടെ ദിലീപ് ഏറെ ദു$ഖിതനായിരുന്നുവത്രേ.
ആത്മഹത്യക്ക് കാരണക്കാരായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുട൪ന്ന് കലക്ടറുടെ നി൪ദേശപ്രകാരം തൃക്കാക്കര നോ൪ത് വില്ലേജ് ഓഫിസ൪ കെ.എസ്. ബാബു ദീലിപിൻെറ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. തുട൪ന്നാണ് മൃതദേഹം സംസ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.