ആലപ്പുഴ: മകൻ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നെന്നും സ്ഥലം വിൽക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് 80കാരിയായ അമ്മ വനിത കമീഷൻ മെഗാ അദാലത്തിൽ. പറവൂ൪ സ്വദേശിയായ അമ്മയാണ് മകനെതിരെ വനിത കമീഷനെ സമീപിച്ചത്. സ്വന്തംപേരിലുള്ള 55 സെൻറ് സ്ഥലം വിൽക്കാനോ വസ്തുവിൽ പ്രവേശിക്കാനോ അളന്നുതിരിക്കാനോ സമ്മതിക്കുന്നില്ലെന്നും സ്ഥലം വിൽക്കാൻ ശ്രമിച്ചപ്പോൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കേസ് അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്കും ആ൪.ഡി.ഒക്കും വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി നി൪ദേശം നൽകി. മകനും മരുമകളും വീട്ടിൽ താമസിക്കാനും ആകെയുള്ള 12 സെൻറിൽനിന്ന് ആദായം എടുക്കാനും അനുവദിക്കുന്നില്ലെന്ന് കാട്ടി 67കാരിയും വിധവയുമായ അമ്മ വനിത കമീഷനിൽ നീതിതേടിയെത്തി. വസ്തുവിൽനിന്നല്ലാതെ വേറെ വരുമാനമാ൪ഗമില്ലെന്നും മകനെ ഭയന്ന് മറ്റൊരുവീട്ടിൽ കഴിയുകയാണെന്നും ശാരീരികമായി ഉപദ്രവിച്ചതായും കുമാരപുരം എരിക്കാവ് സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ സംരക്ഷിക്കാനും വസ്തുവിൽനിന്ന് ആദായം എടുക്കുന്നത് തടസ്സപ്പെടുത്തരുതെന്നും മകനോട് കമീഷൻ നി൪ദേശിച്ചു.
86കാരനായ ഭ൪തൃപിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും സൈ്വരമായി ജീവിക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മാവേലിക്കര ഐരാണിക്കുടി സ്വദേശിയായ യുവതി അദാലത്തിലെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകാൻ നൂറനാട് സബ് ഇൻസ്പെക്ടറോട് കമീഷൻ ആവശ്യപ്പെട്ടു.
പുരയിടത്തിൽനിന്ന തെങ്ങ് അനുവാദമില്ലാതെ വെട്ടിമാറ്റി കൊണ്ടുപോയ നഗരസഭ സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ട൪ക്കും 60 പേ൪ക്കുമെതിരേ പരാതിയുമായി കായംകുളം സ്വദേശിനിയായ മുൻ നഗരസഭാംഗം കമീഷനെ സമീപിച്ചു. തൻെറ പുരയിടത്തിൽനിന്ന തെങ്ങ് തൻെറ അനുവാദമില്ലാതെ വെട്ടിമാറ്റി കൊണ്ടുപോയെന്നും സ്ഥലത്തിന് സമീപം അയൽവാസി അനധികൃതമായി നി൪മിച്ച കെട്ടിടം പൊളിച്ചുകളയണമെന്ന് നഗരസഭ മുമ്പ് ഉത്തരവിട്ടിരുന്നെന്നും ഇപ്പോഴത് അനധികൃതമല്ലെന്നാണ് അധികൃത൪ പറയുന്നതെന്നും അവ൪ പരാതിയിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് ഉടൻ നടപടിയെടുക്കാൻ കമീഷൻ നി൪ദേശിച്ചു. നഗരസഭയോട് വിശദീകരണം തേടും.
മൂന്നുവ൪ഷമായി ഭ൪ത്താവ് ചെലവിന് തരുന്നില്ലെന്നും വികലാംഗനായ കുട്ടിക്ക് ചികിത്സാച്ചെലവ് നൽകണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കരുവാറ്റ വടക്ക് സ്വദേശിയായ യുവതി കമീഷനെ സമീപിച്ചു. കല്യാണം കഴിഞ്ഞിട്ട് ഏഴുവ൪ഷമായെന്നും മൂന്നുവ൪ഷമായി ഭ൪ത്താവിനെ കണ്ടിട്ടെന്നും ചെലവിന് തരുന്നില്ലെന്നും വികലാംഗനായ കുട്ടിയുടെ ചികിത്സക്ക് ഒമ്പതുലക്ഷം രൂപ ആവശ്യമുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. മൂന്നുവ൪ഷമായി മകനെ കാണാനില്ലെന്ന് ഭ൪തൃപിതാവും കുടുംബാംഗങ്ങളും കമീഷനെ അറിയിച്ചു. യുവതിയുടെ ഭ൪ത്താവിനെ കണ്ടെത്താനും കേസ് അന്വേഷിച്ച് ഉടൻ നടപടിയെടുക്കാനും ഹരിപ്പാട് പൊലീസ് സ൪ക്കിൾ ഇൻസ്പെക്ട൪ക്ക് കമീഷൻ നി൪ദേശം നൽകി.
കുടുംബാസൂത്രണ ഇൻഷുറൻസിനായി ഒരുവ൪ഷം മുമ്പ് സമ൪പ്പിച്ച പരാതി ലഭിച്ചിട്ടില്ലെന്ന് മറുപടി നൽകിയ ആരോഗ്യവകുപ്പിലെ ഡോക്ട൪ക്കെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസ൪ക്ക് നി൪ദേശം നൽകി.
അദാലത്തിൽ 52 കേസുകൾ പരിഗണിച്ചു. 31 കേസ് തീ൪പ്പാക്കി. അഞ്ചെണ്ണത്തിൽ പൊലീസിൻെറ റിപ്പോ൪ട്ട് ആവശ്യപ്പെട്ടു. ഏഴെണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. വനിത കമീഷനംഗം ഡോ. ജെ. പ്രമീളാദേവി, വനിത സെൽ എസ്.ഐ ജെ. ശ്രീദേവി, അഡ്വ. അ൪ച്ചന, അഡ്വ. ചന്ദ്രലേഖ എന്നിവ൪ കേസുകൾ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.