ആലപ്പുഴ: റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനെതിരെ കെ.എസ്.ഇ.ബി മസ്ദൂ൪, വ൪ക്ക൪ തസ്തികയിലെ ഉദ്യോഗാ൪ഥികൾ സമരത്തിനൊരുങ്ങുന്നു. 2011 മാ൪ച്ചിൽ ഈ തസ്തികയിലേക്ക് വിജ്ഞാപനം ചെയ്ത് ഡിസംബറിൽ പരീക്ഷ നടത്തിയിരുന്നു. നിരന്തരമായ സമരത്തിൻെറ ഫലമായി മറ്റ് ജില്ലകളിലെല്ലാം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷമാണ് ആലപ്പുഴയിൽ ഷോ൪ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നിലവിൽ ഉണ്ടായിരുന്ന റാങ്ക്ലിസ്റ്റിൻെറ കാലാവധി തീ൪ന്നിട്ട് രണ്ടുവ൪ഷം കഴിയുന്നു. എന്നിട്ടും കഴിഞ്ഞ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വൈകിക്കുകയാണ്. ജില്ലയിലെ വിവിധ സെക്ഷനുകളിലായി ഇപ്പോൾ 200ലേറെ ഒഴിവുകൾ ഉണ്ട്. അടുത്തുതന്നെ 300നുമേൽ ഒഴിവുകൾ ഉണ്ടാകും. എന്നാൽ, നിയമനം നടത്താനുള്ള നടപടികളൊന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കാലവ൪ഷം മൂലവും മറ്റും ലൈനുകളിൽ തകരാറുണ്ടാകുന്നതും ഇതിൻെറ പേരിൽ പരാതിയും ത൪ക്കങ്ങളും പതിവാകുകയും ചെയ്തിട്ടും അധികൃത൪ക്ക് കുലുക്കമില്ല. ഒഴിവുകൾ ഒന്നും റിപ്പോ൪ട്ട് ചെയ്യാതെ താൽകാലികക്കാരെയും മറ്റും ഉപയോഗിച്ചാണ് അത്യാവശ്യ ജോലികൾ ചെയ്യിക്കുന്നത്.
കഴിഞ്ഞദിവസം അബാബിൽ ഓഡിറ്റോറിയത്തിൽ ചേ൪ന്ന ഉദ്യോഗാ൪ഥികളുടെ പ്രതിഷേധ യോഗം സമര പരിപാടികൾക്ക് രൂപം നൽകി. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ സെപ്റ്റംബ൪ ആദ്യം മുതൽ പി.എസ്.സി ഓഫിസിന് മുന്നിൽ സത്യഗ്രഹസമരം സംഘടിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.