മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും വീണ്ടും ദല്‍ഹിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും ഇന്ന് വൈകിട്ട് ദൽഹിലേക്ക് തിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരോ സംസ്ഥാനങ്ങളുടെയും സംഘടനാ വിഷയങ്ങൾ ച൪ച്ച ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച് ചേ൪ത്ത യോഗത്തിൽ പങ്കെടുക്കാനാണ് ഇരുവരും ദൽഹിയിലേക്ക് പോകുന്നത്.

ഓരോ സംസ്ഥാനത്തിലെയും നിയമസഭാകക്ഷി നേതാക്കളും പി.സി.സി അധ്യക്ഷൻമാരുമായാണ് രാഹുൽഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തുക. വരുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ പാ൪ട്ടിയെ സജ്ജമാക്കുക എന്നതായിരിക്കും നേതൃത്വം ലക്ഷ്യമിടുന്നത്.

കേരളത്തിൽ പാ൪ട്ടിക്കകത്തും മുന്നണിക്കകത്തും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് സംഘടനാ വിഷയങ്ങൾ ച൪ച്ച ചെയ്യാൻ ഇരുവരും ഉപാധ്യക്ഷൻെറ മുന്നിലെത്തുന്നത്. പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകില്ലെന്ന് നേരത്തെ ഹൈക്കമാൻറ് വ്യക്തമാക്കിയിരുന്നു.

എന്നാൽ മുഖ്യമന്ത്രിക്കും കെ.പി.സി.സി അധ്യക്ഷനുമിടയിൽ  നിലനിൽക്കുന്ന ശീതയുദ്ധവും,  സ്വന്തമായി തെരഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്ന ഘടക കക്ഷിയായ ലീഗിൻെറ നിലപാടും, സോളാ൪ വിഷയത്തിൽ ചീഫ് വിപ്പ് പി.സി.ജോ൪ജിൻെറ മുന്നണി വിരുദ്ധ പ്രവ൪ത്തനങ്ങളുമടക്കം നിരവധി പ്രതിബന്ധങ്ങൾ നിലനിൽക്കുമ്പോഴാണ് ദൽഹി കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.