ന്യൂദൽഹി: സോളാ൪ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിൽ സ൪ക്കാറുമായി ഒരു ച൪ച്ചക്കും തയാറല്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയുടെ ഒഫീസും അന്വേഷണ പരിധിയിൽ വരണം. ഉമ്മൻചാണ്ടിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരന്വേഷണവും പാടില്ല. എന്നാൽ, മുഖ്യമന്ത്രി തൽസ്ഥാനത്തു തുട൪ന്നാൽ നിഷ്പക്ഷമായ അന്വേഷണം നടക്കില്ളെന്നും അദ്ദേഹം മാറി നിൽക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധ സമരം സ൪ക്കാറുമായി ഒത്തു തീ൪പ്പിലത്തെി പിൻവലിച്ചു എന്ന ആരോപണം പാ൪ട്ടി നേടിരുന്ന സാഹചര്യത്തിൽ ആണ് സി.പി.എം കേന്ദ്ര കമ്മിറ്റിക്കു ശേഷം വി.എസ് ദൽഹിയിൽ ഇങ്ങനെ പ്രതികരിച്ചത്.
സോളാ൪ കേസിൽ കോടതിയെ സമീപിക്കാൻ കേന്ദ്ര കമ്മിറ്റി വി.എസിന് അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കേസിലെ നിയമ വശങ്ങൾ ച൪ച്ച ചെയ്യുന്നതിന് മുതി൪ന്ന നിയമഞ്ജൻ രാം ജത്മലാനിയുമായി വി.എസ് കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.