ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നു -വി.എസ്

ന്യൂദൽഹി: സോളാ൪ കേസിൽ  മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിലെ  ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. സമരം പെട്ടന്ന് പിൻവലിച്ചത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി വി.എസ് കേന്ദ്രനേതാക്കളെ അറിയിച്ചു.
പിബി കമ്മിഷൻ കേരളത്തിലത്തെി സംഘടനാവിഷയങ്ങൾ വിശദമായി പരിശോധിക്കണമെന്നും വി. എസ് ആവശ്യപ്പെട്ടു. കേന്ദ്രകമ്മറ്റി യോഗത്തിന് മുന്നോടിയായാണ് വി.എസ് അച്യുതാനന്ദൻ കേന്ദ്ര നേതാക്കളുമായി ച൪ച്ച നടത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.