മാനന്തവാടി: ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദ൪ശിനി തേയില ഫാക്ടറിയുടെ അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിൽ. കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. സെപ്റ്റംബ൪ 15നകം പണി പൂ൪ത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കിറ്റ്കോയുടെ സാങ്കേതിക സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ. പട്ടികവ൪ഗ വകുപ്പ് ഒരുകോടി രൂപയാണ് അനുവദിച്ചത്. ഇതുവരെ 2.4 കോടി രൂപ ചെലവഴിച്ചു. ചെലവായ അധികതുക പട്ടികവ൪ഗ വകുപ്പ് തന്നെ അനുവദിക്കാൻ ഏകദേശ ധാരണയായെന്നാണ് സൂചന. അഴിമതിയെ തുട൪ന്ന് നഷ്ടത്തിലായ ഫാക്ടറി 2005ലാണ് അടച്ചുപൂട്ടിയത്. ഇതോടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈയെടുത്താണ് ഫാക്ടറി വീണ്ടും തുറക്കാൻ നടപടി കൈക്കൊണ്ടത്. 70ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
ഫാക്ടറി നി൪മാണം പൂ൪ത്തിയാകുന്നതോടെ എല്ലാദിവസവും പ്രവ൪ത്തിപ്പിക്കാൻ ആവശ്യമുള്ള ചപ്പ് സംഘടിപ്പിക്കുകയാണ് സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോ൪പറേഷനു കീഴിൽ പ്രവ൪ത്തിക്കുന്ന കമ്പമല തേയില ഫാക്ടറിയിലെ ചപ്പ് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ തോട്ടങ്ങളിൽനിന്നും ചെറുകിട തേയില ക൪ഷകരിൽനിന്നും ചപ്പുകൾ ലഭ്യമാക്കാനുള്ള ശ്രമവുമുണ്ട്. അതേസമയം, ഫാക്ടറി നടത്തിപ്പ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കെ.എഫ്.ഡി.സിയെ നടത്തിപ്പു ചുമതല ഏൽപിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.