മലപ്പുറം: പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് സ൪ക്കാറിൻെറ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. സമൂഹത്തിൻെറ സമീപനത്തിൽ വന്ന മാറ്റം വിദ്യാഭ്യാസരംഗം പുരോഗതി കൈവരിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടപ്പടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ മലപ്പുറം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
മുൻ സ൪ക്കാറിനെപോലെ സി.ബി.എസ്.ഇ സ്ഥാപനങ്ങളോട് ചിറ്റമ്മനയം സ്വീകരിക്കില്ല. എന്നാൽ, അംഗീകാരം പുന$പ്പരിശോധിക്കാനുള്ള അധികാരമടക്കം ഒരു നിയന്ത്രണം അവയുടെ മേൽ സംസ്ഥാന സ൪ക്കാറിനുണ്ടാവും. മുമ്പ് എല്ലാ പഞ്ചായത്തിലും ഹൈസ്കൂൾ എന്നതായിരുന്നു ലക്ഷ്യമെങ്കിൽ അത് ഹയ൪ സെക്കൻഡറി എന്നായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത എല്ലാ മണ്ഡലങ്ങളിലും സ൪ക്കാ൪ കോളജുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി വരികയാണ്. 45 ലക്ഷം പേരാണ് സംസ്ഥാനത്ത് തൊഴിൽതേടി എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി കാത്തിരിക്കുന്നത്. പഠനത്തോടൊപ്പം ഇഷ്ടമുള്ള മേഖലയിൽ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന തരത്തിൽ പ്ളസ്ടു, ഡിഗ്രി തലങ്ങളിൽ പരിശീലനം നൽകും. വിദേശ സ൪വകലാശാലകളുടെ കോഴ്സ് കേരളത്തിലെ കാമ്പസുകളിലും പഠിക്കാൻ സംവിധാനമൊരുക്കും. മലബാറിലെ സിവിൽ സ൪വീസ് പരിശീലന കേന്ദ്രങ്ങളുടെ കെട്ടിട നി൪മാണം പൂ൪ത്തിയായി വരികയാണ്. വിക്ടേഴ്സ് ചാനൽ വഴി മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് കോച്ചിങ് ഉടൻ ആരംഭിക്കും. അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് സൗകര്യങ്ങളും ഗുണനിലവാരവും വിലയിരുത്തിയ ശേഷം അംഗീകാരം നൽകുമെന്നും അബ്ദുറബ്ബ് കൂട്ടിച്ചേ൪ത്തു.
പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട്, വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു, നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. കോയാമു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺമാരായ കെ.പി. ജൽസീമിയ, സക്കീന പുൽപ്പാടൻ, ജില്ലാ പഞ്ചായത്തംഗം ഉമ്മ൪ അറക്കൽ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എൻ.കെ. അബ്ദുൽ മജീദ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ൪ പി. സഫറുല്ല, ഡയറ്റ് പ്രിൻസിപ്പൽ പി. അബ്ദുൽ റസാഖ്, സീനിയ൪ ലെക്ചറ൪ പി. ശിവദാസൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ൪ പി. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡൻറുമാ൪ എന്നിവ൪ പങ്കെടുത്തു. പഞ്ചായത്ത് തലത്തിൽ ശിൽപശാല നടത്തിയാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക. ജനപ്രതിനിധികൾ, പ്രധാനാധ്യാപക൪, പി.ടി.എ, എം.ടി.എ, ക്ളസ്റ്റ൪ ചുമതലയുള്ള ബി.ആ൪.സി കോ ഓഡിനേറ്റ൪മാ൪ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുക്കുക.
സ്കൂളുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുക. ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്. പഞ്ചായത്ത് തല ശിൽപശാലയുടെ സ്ഥലവും തീയതിയും: ആഗസ്റ്റ് 19ന് രാവിലെ 10.30ന് പൂക്കോട്ടൂ൪, 2.30ന് ആനക്കയം, 24ന് രാവിലെ 10.30ന് പുൽപ്പറ്റ, 2.30ന് മൊറയൂ൪, 26ന് രാവിലെ 10.30ന് മലപ്പുറം, 2.30ന് കോഡൂ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.