സൂഫിയ മഅ്ദനി ആന്‍്റണിയെ സന്ദര്‍ശിച്ചു

കൊച്ചി: ബംഗളൂരു സ്ഫോടന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസ൪ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി. മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കുന്നതിനും ജാമ്യം ലഭിക്കുന്നതിന് ക൪ണാടക സംസ്ഥാന സ൪ക്കാറിന്‍്റെ സഹായം ലഭ്യമാക്കണമെന്ന് അഭ്യ൪ഥിക്കുന്നതിനും വേണ്ടിയാണ് അവ൪ ആന്‍്റണിയെ കണ്ടത്.

തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമ൪ മുഖ്താ൪, സ്വലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.

എ.കെ ആന്‍്റണിയുടെ ഭാര്യ എലിസബത്ത് ആന്‍്റണിയുമായും സൂഫിയ കൂടിക്കാഴ്ച നടത്തി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.