ചിറ്റൂ൪: പതിമൂന്നുകാരനെ മ൪ദിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛനെ പിടികൂടാനായില്ല. കൊഴിഞ്ഞാമ്പാറ ചള്ളപ്പാത റാബിയാമ്മയുടെ മകൻ മുഹമ്മദ് മൻസൂറിനെ മ൪ദിച്ച് അവശനാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ സേലം സ്വദേശി അബ്ദുൽ നസീറിനെതിരെയാണ് (52) കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തത്. മ൪ദനമേറ്റ മുഹമ്മദ് മൻസൂ൪ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ നസീറിനായി സേലം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ.് കഴിഞ്ഞദിവസം കേരള പൊലീസ് സംഘം സേലത്തത്തെിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സേലത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന മുഹമ്മദ് മൻസൂറിനെ അബ്ദുൽ നസീ൪ സേലത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഈ സമയത്ത് മാതാവ് റാബിയാമ്മ ചള്ളപ്പാതയിലെ വീട്ടിലായിരുന്നു. മൻസൂറിനെ സേലത്തെ വീട്ടിലത്തെിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നത്രെ.
ദിവസങ്ങളോളം ഭക്ഷണം നൽകിയില്ളെന്നും പരാതിയുണ്ട്. കാലുകളിലും മുതുകിലും വയറ്റിലും അടിയേറ്റ പാടുകളുണ്ട്. കഴിഞ്ഞദിവസം ചള്ളപ്പാറയിലെ വീട്ടിലത്തെിച്ച മൻസൂറിനെ അബ്ദുൽ നസീ൪ വീണ്ടും മ൪ദിച്ചതായി പരാതിയിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് കെയ൪ ആൻറ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.