കുറ്റിപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു മരണം

കുറ്റിപ്പുറം: ദേശീയപാതയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേ൪ മരിച്ചു. ദേശീയ പാത 17 കുറ്റിപ്പുറം പാലത്തിന് സമീപത്ത് ചൊവ്വാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടം. പുത്തനത്താണി പുന്നത്തല കുണ്ട് ചാത്തയിൽ സുന്ദരന്‍്റെ മകൻ മനുപ്രസാദ് ( 23), രണ്ടത്താണി കുന്നക്കാട്ടിൽ അബ്ദുൽ റഹിമാന്‍്റെ മകൻ അബ്ദുൽ വഹാബ് (23) എന്നിവരാണ് മരിച്ചത്. എടപ്പാളിൽ നിന്ന് വരുകയായിരുന്ന ഇരുവരും സഞ്ചരിച്ച് ബൈക്കും തൃശൂ൪ ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിച്ചത്. ഇരുവരേയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.