കോഴിക്കോട്: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ട൪മാ൪ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ,അംഗനവാടികൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ തിരുവല്ല, റാന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.