കുമളി: ശക്തമായ മഴയത്തെുട൪ന്ന് മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 134 അടിക്ക് മുകളിലത്തെുമ്പോൾ പെരിയാറിൻെറ തീരവാസികളെ മാറ്റിപ്പാ൪പ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
അണക്കെട്ടിൽ ജലനിരപ്പ് ഉയ൪ന്നെങ്കിലും ആശങ്കക്ക് വകയില്ല. ജലനിരപ്പ് 136ന് മുകളിലത്തെി ഇടുക്കിയിലേക്ക് ഒഴുകാതിരിക്കാൻ കൂടുതൽ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജലം ഇടുക്കിയിലേക്ക് ഒഴുകുമ്പോൾ പെരിയാ൪ തീരവാസികൾക്കുണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജലനിരപ്പ് 136ന് മുകളിലുയരാതെ നോക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടത്.
ദുരിതാശ്വാസത്തിന് കലക്ടറുടെ നേതൃത്വത്തിൽ പ്രവ൪ത്തനം തുടരുന്നതായും വഴിവിളക്കുകളും മറ്റ് സൗകര്യങ്ങളും പഞ്ചായത്തുകൾ അടിയന്തരമായി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ നേര്യമംഗലം, ലോവ൪പെരിയാ൪, പൊന്മുടി, മൂഴിയാ൪, പെരിങ്ങൽക്കുത്ത്, ലോവ൪ ഷോളയാ൪, ബാണാസുര സാഗ൪ എന്നിവിടങ്ങളിലെല്ലാം 80 ശതമാനത്തിലധികം ജലം നിലവിലുണ്ട്.
വൈദ്യുതി-ഗതാഗത വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. കാലവ൪ഷക്കെടുതികളത്തെുട൪ന്ന് ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി മന്ത്രി തേക്കടിയിൽനിന്ന് ഇടുക്കിയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.