ക്രിമിനല്‍ കേസില്‍പെട്ടവര്‍ക്ക് മത്സരിക്കാന്‍ വിലക്ക്: പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയില്‍

ന്യൂദൽഹി: ക്രിമിനൽ കേസിൽപെട്ടവ൪  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന സുപ്രീംകോടതി   വിധിക്കെതിരെ   പുനഃപരിശോധനാ ഹരജികളത്തെി. ഹരിയാന സ്വതന്ത്ര പാ൪ട്ടി പ്രസിഡൻറ് രമേശ് ദയാൽ സമ൪പ്പിച്ച ഹരജിയിൽ  ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് ഭരണഘടനാ ബെഞ്ച് ശരിവെച്ചതാണെന്ന് ബോധിപ്പിച്ചു.
മേൽകോടതികളിൽ അപ്പീൽ തീ൪പ്പാക്കുന്നതുവരെ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായവ൪ക്കും തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതി നൽകുന്നതാണ് ഈ വകുപ്പ്. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം തടയേണ്ടതാണെന്നും എന്നാലത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറിനെ ദു൪ബലപ്പെടുത്തുന്ന തരത്തിലാകരുതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.  അതിനാൽ കുറെക്കൂടി വലിയ ബെഞ്ചിലേക്കോ ഭരണഘടനാ ബെഞ്ചിലേക്കോ ഹരജി മാറ്റണമെന്നാണ്  ആവശ്യം.
ജൂലൈ 10ന് പുറപ്പെടുവിച്ച വിധിയിലാണ് കോടതി കുറ്റവാളികളാണെന്ന് കണ്ടത്തെിയ എം.പിമാരും എം.എൽ.എമാരും അയോഗ്യരാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത്.
ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് തീ൪പ്പുകൽപിച്ചായിരുന്നു ജസ്റ്റിസുമാരായ എ.കെ. പട്നായക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചിൻെറ വിധി. അതിന് തൊട്ടുപിറകെ ഇതേ ബെഞ്ച് പുറപ്പെടുവിച്ച മറ്റൊരു വിധിയിലൂടെ ജയിലിലോ കസ്റ്റഡിയിലോ കഴിയുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് സുപ്രീംകോടതി വിലക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.