ന്യൂദൽഹി: വാഗമൺ സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ അന്വേഷിക്കുന്ന മുഖ്യകണ്ണി അബ്ദുൽ സത്താ൪ ന്യൂദൽഹിയിൽ പിടിയിലായി. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഗൾഫിൽ നിന്നും നാടുകടത്തിയ സത്താ൪ ന്യൂദൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്്. കഴിഞ്ഞ ആഴ്ച തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ശനിയാഴ്ചയാണ് വാ൪ത്ത പുറത്ത് വന്നത്. നേരത്തെ ഇയാളെ ഇന്‍്റ൪പോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
എൻ.ഐ.എ ചോദ്യം ചെയ്തുവരുന്ന സത്താറിനെ കൊച്ചി ഭീകര വിരുദ്ധകോടലതിയിൽ ഹാജരാക്കും. 2010 ൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുനടന്ന സേഫാടനവുമായി സത്താറിന് ബന്ധമുണ്ടെന്ന് എൻ.ഐ.എ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.