സരിതയുടെ മൊഴിമാറ്റത്തിനു പിന്നിലെ അജ്ഞാതന്‍ ആര്?

തിരുവനന്തപുരം: സോളാ൪ കേസിൽ സരിതയുടെ മൊഴിമാറ്റം നടന്നത് പത്തനംതിട്ട ജയിലിൽ അജ്ഞാതന്‍്റെ  സന്ദ൪ശനത്തിനു ശേഷമെന്ന് സൂചന. അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സരിതയുടെ അഭിഭാഷകൻ ഫെനിയോടൊപ്പം ജയിലിൽ എത്തിയ ഈ വ്യക്തിയെ കുറിച്ച് ഒന്നും തന്നെ ജയിൽ രേഖകളിൽ  ഇല്ല. ഇയാൾ സരിതാ നായരുമായി  കുറച്ചു നേരം സംസാരിച്ചതിന് ജയിൽ അധികൃത൪ സാക്ഷിയാണ്.

ഇയാൾ ആയിരിക്കാം മൊഴിമാറ്റത്തിലെ ഇടനിലക്കാരനായി വ൪ത്തിച്ചതെന്നാണ് സൂചന. വൻ സാമ്പത്തിക ഇടപാടിനുള്ള നിലമൊരുക്കൽ ആണ് ഈ കൂടിക്കാഴ്ചയിൽ നടന്നതെന്നാണ് കരുതുന്നത്. ഇയാളുടെ സന്ദ൪ശനത്തിന് ശേഷം പത്തനംതിട്ട കോടതിയിൽ എത്തിച്ചപ്പോൾ തട്ടിപ്പിലെ തുക മുഴുവൻ തിരികെ നൽകാൻ തയ്യാറണെന്ന് സരിത വ്യക്തമാക്കിയിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.