ന്യൂദൽഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറയായ തീഹാ൪ ജയിലിൽ ഇനി മുതൽ എഫ്. എം റേഡിയോ സ്റ്റേഷനും. ജയിൽ ഡയറക്ട൪ ജനറൽ വിമല മെഹ്റയുടെ നേതൃത്വത്തിൽ റേഡിയോ സ്റ്റേഷൻ ചൊവ്വാഴ്ച പ്രവ൪ത്തനം ആരംഭിച്ചു. നാലാം കോംപ്ളക്സിലെ ജയിലിലാണ് ടി. ജെ എഫ്. എം റേഡിയോ എന്ന് പേരിടിട്ടിരിക്കുന്ന സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. തടവുകാ൪ക്ക് വിനോദത്തിനും അവരുടെ സ൪ഗവൈഭവം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് റേഡിയോ സ്ഥാപിച്ചത്. തടവുകാ൪ക്ക് ഇവിടെ റേഡിയോ ജോക്കികളായി പരിശീലനം നേടാമെന്നും ജയിൽ വക്താവ് സുനിൽ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇനിമുതൽ തടവുകാ൪ക്ക് അവരുടെ ഇഷ്ടഗാനങ്ങൾ കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എഫ്.എം റേഡിയോ കൂടാതെ ഗാന്ധി സ്മൃതി ദ൪ഷൻ ശാസ്തൻ എന്ന എൻ. ജി. ഒ യുടെ നേതൃത്വത്തിൽ ഖാദി യൂണിറ്റും ജയിലിൽ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ അഹിംസയും സാമുദായിക സൗഹാ൪ദവും പോലെയുള്ള സന്ദേശങ്ങൾ തടവുകാരിലേക്കു കൂടി എത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ജയിൽ വക്താവ് അറിയിച്ചു. ഖാദി നി൪മ്മാണത്തിന് പത്ത് നൈജീരിയൻ തടവുകാരടക്കം പല വിദേശ തടവുകാരും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നുവെന്നും ജയിൽ അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.