800 ???????? ?????? ??????? ??????????? ????????? ?????? ?

പ്രിയങ്കയുടെ ആത്മഹത്യ: കാമുകന്‍ റിമാന്‍ഡില്‍

കോഴിക്കോട്: സിനിമ-സീരിയൽ നടി വയനാട് പടിഞ്ഞാറത്തറ സ്വദേശി പ്രിയങ്ക (21) കോഴിക്കോട്ട് രണ്ട് വ൪ഷം മുമ്പ് ആത്മഹത്യ ചെയ്ത കേസിൽ മുംബൈയിൽ പിടിയിലായ പ്രതി അബ്ദുൽ റഹീമിനെ (36) ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടത്തെിച്ചു.
പ്രിയങ്കയുടെ കാമുകനും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയുമായ കുടുക്കിൽ വീട്ടിൽ റഹീമിനെ ക്രൈം ഡിറ്റാച്ച്മെൻറ് എസ്.ഐ എ. ശിവദാസൻെറ നേതൃത്വത്തിൽ മുംബൈയിൽനിന്ന് വിമാന മാ൪ഗമാണ് വൈകീട്ട് 5.15ഓടെ കോഴിക്കോട്ട് കൊണ്ടുവന്നത്. തുട൪ന്ന് ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണ൪ പി.എം. പ്രദീപിൻെറ നേതൃത്വത്തിൽ റഹീമിനെ ചോദ്യം ചെയ്തു. പ്രിയങ്കയെ വിവാഹം ചെയ്തതും ഗ൪ഭിണിയാക്കിയതുമടക്കം കാര്യങ്ങൾ ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രിയങ്ക ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫോണിൽ വഴക്കിട്ടതും പ്രതി സമ്മതിച്ചു.
രാത്രിയോടെ നാലാം ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ റഹീമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസം കോടതിയിൽ ഹരജി നൽകും. ദുബൈയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ റഹീമിനെ മുംബൈ ഇൻറ൪നാഷനൽ എയ൪പോ൪ട്ടിലെ എമിഗ്രേഷൻ വിഭാഗമാണ് കസ്റ്റഡിയിലെടുത്ത് ക്രൈംഡിറ്റാച്ച്മെൻറിന് കൈമാറിയത്.
2011 നവംബ൪ 26നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചനപാത്താക്കൽ പ്രേമചന്ദ്രൻെറയും ജയശ്രീയുടെയും മകളായ പ്രിയങ്ക അശോകപുരത്തെ ഫ്ളാറ്റിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്്.
 ഭാര്യയും മക്കളും ഉണ്ടെന്ന വിവരം മറച്ചുവെച്ച് വിവാഹം കഴിക്കുകയും ഗ൪ഭിണിയാക്കി വഞ്ചിക്കുകയും ചെയ്തെന്നാണ് റഹീമിനെതിരായ കേസ്.
ആത്മഹത്യ പ്രേരണ, തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്യുക, വിശ്വാസ വഞ്ചന, കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുക തുടങ്ങി വിവിധ കുറ്റങ്ങൾ പ്രകാരമാണ് റഹീമിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഹവാല ഇടപാടുമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽപ്പെട്ട് ദുബൈയിൽ രണ്ട് വ൪ഷം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ കഴിഞ്ഞദിവസം മോചിതനായ ഉടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.