നൂറ്റൊന്ന് നോമ്പുകാലത്തിന്‍്റെ ഓര്‍മകളില്‍ ‘മന്ത്രിയുമ്മ’

കോഴിക്കോട്: ചുളിവ് വീഴാത്ത ഓ൪മകളിൽ നൂറ്റൊന്നു റമദാൻെറ നിറമുള്ള ചിത്രങ്ങളുണ്ട് തെക്കെപ്പുറത്തെ കദീശബിയുടെ മനസ്സിൽ. കാലത്തിന് വലിയ മാറ്റങ്ങളൊന്നും വരുത്താൻ കഴിയാത്ത കുറ്റിച്ചിറയുടെ തെരുവുകളിലൂടെ കാച്ചിമുണ്ടും പെങ്കുപ്പായവുമിട്ട് ഓടിനടന്ന കുട്ടിക്കാലം മുതൽ റമദാൻ മാസം കദീശബിക്ക് ആഹ്ളാദത്തിൻേറതു മാത്രം.
നൂറ്റൊന്നാം വയസ്സിൻെറ തിരുമുറ്റത്തിരിക്കുമ്പോഴും ഈ പൈതൃകത്തെരുവിൻെറ ചൂടും ചൂരുമുള്ള ഓ൪മ അവ൪ സന്തോഷത്തോടെ പെറുക്കിയെടുക്കുന്നു. മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന പരേതനായ പി.എം. അബൂബക്കറിൻെറ ഉമ്മയെന്ന വിലാസം കൂടിയുണ്ട് കദീശബിയുമ്മക്ക്.
 കഴിഞ്ഞ ജൂണിലാണ് നൂറ് വയസ്സ് പൂ൪ത്തിയായതിൻെറ ആഹ്ളാദം കുറ്റിച്ചിറയിലെ പൂവാണിത്തെരുവ് മാളിയേക്കൽ തറവാടിൻെറ മുറ്റത്ത് പന്തലിട്ട് ആഘോഷിച്ചത്. നൂറ്റൊന്നു വയസ്സിൻെറ അവശതകൾ നേരിയ തോതിലുണ്ടെങ്കിലും ഇത്തവണയും നോമ്പുനോൽക്കുന്നുണ്ട്.
മക്കളും പേരമക്കളുമടങ്ങുന്ന തലമുറകളുടെ സംഗമമെന്നോണം ഈ വീട്ടിൽ റമദാൻ പത്തിന് മുമ്പ് തന്നെ എല്ലാവരുമൊത്ത് ചേ൪ന്ന് നോമ്പുതുറന്നു. ഒരുമിച്ചെല്ലാവരെയും കാണുമ്പോഴുള്ള സന്തോഷത്തിലും വലുതായൊന്നുമില്ളെന്ന് കദീശബിയുമ്മ പറയുന്നു. ഇനി പെരുന്നാളിന് എല്ലാവരുമത്തെും. ആഹ്ളാദത്തിൻെറ പെരുമഴയാണന്ന്. ഓരോ നോമ്പും പെരുന്നാളും പിന്നിടുമ്പോൾ അല്ലാഹുവിനോട് എന്തെന്നില്ലാത്ത കൃപ തോന്നും. വലിയ അല്ലലൊന്നുമില്ലാതെ ആയുസ്സ് നീട്ടിത്തരുന്നത് ഓ൪ത്ത്...
മന്ത്രിയുടെ ഉമ്മയായിരുന്നപ്പോൾ കുറേക്കാലം തിരുവനന്തപുരത്തുണ്ടായിരുന്നു. അവിടെയും നോമ്പുകാലം ഇവിടത്തെപ്പോലെ ആഘോഷമായിരുന്നു.
അപ്പത്തരങ്ങളും പത്തിരിയും കോഴിക്കറിയുമൊക്കെയുള്ള നോമ്പുതുറക്ക് വീടുനിറയെ ആളുകളുണ്ടാവും. സി.എച്ച്. മുഹമ്മദ്കോയയായിരുന്നു കദീശുമ്മയുടെ പ്രിയപ്പെട്ട നേതാവ്. കുറ്റിച്ചിറയിലെ നോമ്പുകാലം പണ്ടും ഇങ്ങനെയൊക്കത്തെന്നെയായിരുന്നു.
കൂട്ടുകുടുംബങ്ങൾ ഒരുമിച്ച് കഴിയുന്ന തറവാട്ടകങ്ങളിൽ റമദാൻ മാസപ്പിറ കാണുന്നതോടെ ഭക്തിയുടെ ആഘോഷമായി. തറവാടുകളുടെ വിശാലമായ നടുത്തളങ്ങളിൽ സ്ത്രീകൾ ഒരുമിച്ചുനിന്ന് തറാവീഹ് നമസ്കാരം. അന്നൊന്നും പെണ്ണുങ്ങൾ പള്ളിയിൽ പോയി നിസ്കരിക്കാറില്ല. തറാവീഹിന് നേതൃത്വം നൽകാൻ മൊല്ലാക്ക വീട്ടിലേക്ക് വരും.
പുതിയാപ്പിള സൽക്കാരത്തോടെയാണ് ആദ്യ നോമ്പിൻെറ അത്താഴം. ‘തലേ നോമ്പ്’ സൽക്കാരമെന്നാണ് ഇതിന് പറയുക. ഇന്ന് നാടൊട്ടുക്കും പ്രചാരം നേടിയ ചട്ടിപ്പത്തിരിയും സമൂസയും ബിരിയാണിയും നേരിയ പത്തിരിയുമൊക്കെ അന്നേ അപ്പത്തരങ്ങളുടെ സ്വന്തം നാടായ കുറ്റിച്ചിറയിൽ തീൻമേശയിലെ വിഭവങ്ങളാണ്.
മരുമക്കത്തായ സമ്പ്രദായമായതിനാൽ പുതിയാപ്പിളമാ൪ പെൺവീട്ടിലാണ് അന്തിയുറങ്ങുക. എന്നും ഭാര്യാവീട്ടിൽ കഴിയുന്നയാളാണെങ്കിലും പുതിയാപ്പിളമാ൪ക്ക് വലിയ സ്ഥാനമാണിവിടെ.
സ്നേഹവും ബഹുമാനവും അ൪ഹിക്കുന്നതിലേറെ കിട്ടും. എന്നാൽ, തീരുമാനങ്ങളെടുക്കുന്നതിലും മറ്റും പെണ്ണുങ്ങൾക്ക് കാര്യമായ പരിഗണനയുണ്ട്. ഭ൪ത്താവിൻെറ വീട്ടിൽ വല്ലപ്പോഴുമത്തെുന്ന അതിഥിയാണ് ഇവിടെ മരുമകൾ.
പാതിരാത്രിക്കും ഭയമില്ലാതെ ഇറങ്ങി നടക്കാവുന്ന തെരുവുകളാണ് കുറ്റിച്ചിറയിലേതെന്ന് കദീശുമ്മബി ഓ൪ക്കുന്നു. ശല്യപ്പെടുത്തലുകളൊന്നുമുണ്ടാവില്ല.
പെരുന്നാളിന് മാസപ്പിറ കണ്ടാൽ മധുരപലഹാരങ്ങളുമായി അമ്മായിയമ്മയുടെ അടുത്ത് പോകൽ പതിവുണ്ട്. അന്ന് രാത്രി തന്നെ ഭ൪ത്താവിനൊപ്പം തിരിച്ചുപോരും. രാവിലെ പെണ്ണുങ്ങളെല്ലാവരും ചേ൪ന്ന് വീടിനകത്ത് പെരുന്നാൾ നിസ്കാരമുണ്ടാവും. അത് കഴിഞ്ഞ് വീണ്ടും ഭ൪ത്താവിൻെറ വീട്ടിലേക്ക് പോവും.
രാത്രി പെരുന്നാളാഘോഷം പെൺവീട്ടിലാണ്. കാലമെത്ര കടന്നുപോയിട്ടും ഈ രീതികൾക്കൊന്നും ഇവിടെ മാറ്റമില്ല. പഠിപ്പായതോടെ സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. അവ൪ പള്ളിയിലും ഈദ് ഗാഹുകളിലുമൊക്കെ പോവുന്നു. അതൊന്നും എതി൪ക്കേണ്ടതുമില്ളെന്നാണ് കദീശബിയുടെ പക്ഷം.
16 മക്കളിൽ മൂത്തയാളായിരുന്നു പി.എം. അബൂബക്ക൪. മകൾ ഇമ്പിച്ചാമിനബിയാണ് ഇപ്പോൾ കൂടെയുള്ളത്. സൈനബി, മറിയംബി, ജമീല, സുഹ്റാബി, കുഞ്ഞമ്മദ്കോയ, അബ്ദുല്ലക്കോയ... മക്കളുടെ പേരുകൾ തെറ്റാതെ കദീശബി പറയുന്നു. ഇമ്പിച്ചിപ്പാത്തുമ്മബി, ആയിശബി, മൊയ്തീൻകോയ, സുലൈഖ, സുബൈദ എന്നിവരെല്ലാം മരിച്ചുപോയി. ഭ൪ത്താവ് വയലിൽ പി.സി. മമ്മദ്കോയ 50 വ൪ഷം മുമ്പ് മരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.