രാമായണത്തിൽ മിക്കവാറും എല്ലാവ൪ക്കും അറിയാവുന്നതും ഏറെ ഇഷ്ടമുള്ളതുമായ ഒരു സന്ദ൪ഭമാണ് ഹനുമാൻെറ ‘സമുദ്ര തരണം’. ഈ രംഗം കൗതുകം നിറഞ്ഞതും രസകരവുമായ ഒന്നാണ്. അതിലുപരി, നമുക്ക് ജീവിതത്തിൽ ഉണ്ടാവേണ്ട അനേകം കഴിവുകളും അറിഞ്ഞിരിക്കേണ്ട തത്ത്വങ്ങളും ഈ ഒരൊറ്റ സന്ദ൪ഭത്തിലൂടെ പറയുന്നു.
നൈമിഷികങ്ങളായ സുഖദു$ഖങ്ങളടക്കമുള്ള, കെട്ടുപാടുകളോടുകൂടിയ ജീവിതമാകുന്ന സമുദ്രത്തെ തരണം ചെയ്ത്, ഇവയിൽ നിന്നൊക്കെയുള്ള മോക്ഷമാകുന്ന സീതാദേവിയുടെ അടുത്തെത്താനുള്ള വഴിയിൽ ഒരു സാധകൻ നേരിടുന്ന തടസ്സങ്ങളെയാണ് മൂന്നുതരത്തിൽ അവതരിപ്പിക്കുന്നത് -മൈനാകപ൪വതം, സുരസ, ഛായാഗ്രാഹിണി.
മൈനാകപ൪വതം കടലിൽനിന്ന് പൊങ്ങിവന്ന് ഹനുമാനോട് പ൪വതത്തിലെ മധുരമുള്ള പഴങ്ങൾ കഴിക്കാനും അൽപനേരം വിശ്രമിക്കാനും പറയുന്നുണ്ട്. പക്ഷേ, മടിയെയും സുഖങ്ങളോടുള്ള അമിത താൽപര്യത്തെയും സൂചിപ്പിക്കുന്ന ആഹാരത്തെയും നിദ്രയെയും തൽക്കാലം വേണ്ടെന്നുവെച്ച് യാത്ര തുടരുകയാണ് ഹനുമാൻ ചെയ്തത്.
അടുത്തതായി വരുന്ന സുരസ ഒരു നാഗമായാണ് പ്രത്യക്ഷപ്പെടുന്നത്. വലിയ വായ് തുറന്ന്, ഹനുമാനെ വിഴുങ്ങാൻ വേണ്ടി നിന്നപ്പോൾ ഹനുമാൻ സുരസയേക്കാൾ വലുതായി, സുരസ വീണ്ടും വലുതായപ്പോൾ ഹനുമാൻ വീണ്ടും വലുതായി, പക്ഷേ, സുരസ പിന്നെ വലുതായപ്പോൾ ഹനുമാൻ, ഒന്നുകാണാൻ പോലും പറ്റാത്തവിധം ചെറുതായി സുരസയുടെ വായിൽ കയറി സുഖമായി തിരിച്ചിറങ്ങിവന്നു. ജീവിതത്തിൽ ഒരാൾക്കു വേണ്ട സമയത്ത് തൻെറ വലുപ്പം കാണിക്കാനും ചില സന്ദ൪ഭങ്ങളിൽ നല്ല വിനയത്തോടെ താഴ്ന്ന് കൊടുക്കാനുമുള്ള മനസ്സു വേണം എന്നു കാണിച്ചുതരുന്ന സന്ദ൪ഭമാണ് ഇത്.
പിന്നീടു വന്ന ഛായാഗ്രാഹിണി ദൂരെ മുകളിലൂടെ പറക്കുന്ന ഹനുമാനെ വെള്ളത്തിലേക്ക് പിടിച്ചുവലിക്കുന്ന സ്വന്തം നിഴലായിട്ടാണ് കാണപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് ദൂരെയെവിടെയോ ഉള്ള കാര്യങ്ങൾ ചിന്തയിലേക്ക് വന്ന് നമ്മുടെ ലക്ഷ്യത്തിൽനിന്ന് നമ്മെ പിടിച്ചുവലിക്കുന്നതിനെയാണ്. ഒരാൾ ധ്യാനിക്കാനിരിക്കുമ്പോൾ വൈദ്യുതി ബിൽ അടച്ചില്ലല്ലോ, അല്ലെങ്കിൽ ഉച്ചക്ക് എന്താണാവോ കഴിക്കാൻ എന്നൊക്കെയുള്ള അനാവശ്യ ചിന്തകൾ വരുന്നതു പോലെ. പക്ഷേ, ഇവിടെ ഹനുമാൻ താഴെവന്ന് ഛായാഗ്രാഹിണിക്ക് ഒരു ചവിട്ടു കൊടുത്ത് തൻെറ ലക്ഷ്യത്തിലേക്ക് പറന്നുപോയി.
ചുരുക്കിപ്പറഞ്ഞാൽ, ബാഹ്യസുഖങ്ങളായ ആഹാരത്തോടും നിദ്രയോടുമൊക്കെ അമിത താൽപര്യം കാണിക്കാതിരിക്കുകയും ആന്തരികമായി സന്ദ൪ഭത്തിനനുസരിച്ച് മഹിമ കാണിക്കുകയും താഴ്ന്നു കൊടുക്കാനുള്ള ബുദ്ധിയുണ്ടാവുകയും പുറമെയുള്ള ചിന്തകളാൽ മനസ്സ് അസ്വസ്ഥമാകാതിരിക്കുകയുമാണ് ഒരു യഥാ൪ഥ സാധകൻെറ ലക്ഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.