ബെയ്ജിങ്: ചൈനയിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിൽ കാ൪ബൺ മോണോക്സൈഡ് ശ്വസിച്ച് അഞ്ചുപേ൪ മരിച്ചു. ഗ്വാങ്ഷി ഷുവാങ് മേഖലയിയിലെ ബെഹായ് നഗരത്തിൽ അനധികൃതമായി പ്രവ൪ത്തിക്കുന്ന മത്സ്യ സംസ്കരണശാലയിലാണ് അപകടമുണ്ടായത്.
ബുധനാഴ്ച ഉപ്പിട്ട് സൂക്ഷിച്ച മത്സ്യം എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ സംസ്കരണ ടാങ്കിലേക്ക് വീഴുകയായിരുന്നു. ടാങ്കിൽ വീണ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ച മില്ലുടമയും, പിതാവും മകനും ടാങ്കിൽ നിന്നും വമിച്ച കാ൪ബൺ മോണോക്സൈഡ് ശ്വസിച്ച് അവശരായി. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാങ്കിൽ വീണ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.