പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ സരിതയെ കോടതിയില്‍ ഹാജരാക്കി

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കവേ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സരിത എസ്. നായരെ തിങ്കളാഴ്ച പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. കോടതി സരിതയെ ഈമാസം 29 വരെ റിമാൻഡ് ചെയ്തു. കോഴഞ്ചേരിയിൽ പ്രവ൪ത്തിച്ചിരുന്ന കേരള ഹൗസിങ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 2003-2005 കാലയളവിലാണ് സരിത ജോലി നോക്കിയിരുന്നത്. നന്ദിനി എസ്. നായ൪ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. നിക്ഷേപകരുടെ പണം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നും മറ്റുമാണ് കേസ്. 2007 ലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.