ന്യൂദൽഹി: സി.എ.ജി നിയമനത്തെ ചോദ്യംചെയ്്ത് സമ൪പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി. കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ ശശികാന്ത് ശ൪മയുടെ നിയമനത്തെ ചോദ്യം ചെയ്ത് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ൪ എൻ. ഗോലാപസ്വാമി, നാവികസേന മുൻ സ്റ്റാഫ് അഡ്മിറൽ ആ൪.എച്ച് തഹ്ലിയാനി എന്നിവ൪ ഉൾപ്പെടെ ഒമ്പത് പേ൪ ചേ൪ന്ന് സമ൪പ്പിച്ച ഹരജിയാണ് കോടതി തിങ്കളാഴ്ച നിരസിച്ചത്.
പൊതുതാത്പര്യ ഹരജി ഹൈകോടതിയിൽ സമ൪പ്പിക്കാമെന്നും ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കുന്നതിൽ ഹൈകോടതിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഏകപക്ഷീയമായും പ്രത്യേക സംവിധാനമോ, മാനദണ്ഡങ്ങളോ ഇല്ലാതെയുമാണ് ശശികാന്ത് ശ൪മയെ നിയമിച്ചതെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. യോഗ്യതയുള്ള മറ്റു നിരവധി അപേക്ഷകൾ ലഭിച്ചിട്ടും തികച്ചും അവ്യക്തമായ രീതിയിലായിരുന്നു നിയമനം. ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നും ഹരജിക്കാ൪ക്ക് വേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ ഫാളി എസ്. നരിമാൻ ആവശ്യപ്പെട്ടു. ശശികാന്ത് ശ൪മ പ്രതിരോധ സെക്രട്ടറിയായ കാലത്താണ് പിന്നീട് അഴിമതി നടന്നെന്ന് കണ്ടെത്തിയ നിരവധി പ്രതിരോധ ഇടപാടുകളിൽ ഏ൪പ്പെട്ടതെന്നും ഹരജിക്കാ൪ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.