കോട്ടയം: മീനച്ചിലാറ്റിലെ കുത്തൊഴുക്കിൽപെട്ട് രണ്ട് വിദ്യാ൪ഥികളെ കാണാതായതിന് പിറകെ കോട്ടയത്ത് വീണ്ടും മുങ്ങിമരണം. കനത്ത മഴയിൽ വെള്ളം നിറഞ്ഞ വീട്ടുമുറ്റത്ത് ബന്ധുക്കളായ മൂന്ന് വിദ്യാ൪ഥികൾ കയറിയ കൊതുമ്പുവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ നാട്ടുകാ൪ രക്ഷപ്പെടുത്തി. തിരുവഞ്ചൂ൪ കോട്ടമുറി മുടകംതൊട്ടിയിൽ രഘുനാഥിൻെറ (ബാബു) മകൾ ബിൽമിയ എന്ന ഉണ്ണിമായയാണ് (18) മരിച്ചത്. ബന്ധുക്കളും അയൽവാസികളുമായ മുടകംതൊട്ടിയിൽ ശശീന്ദ്രൻെറ മകൻ അഖിൽ (17), മുടകംതൊട്ടിയിൽ ബിജുവിൻെറ മകൾ അഞ്ജിത (16) എന്നിവരെ മുങ്ങിത്താഴുന്നതിനിടെ നാട്ടുകാ൪ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മീനച്ചിലാറ്റിൽ പാറമ്പുഴ വെളുത്തേടത്തുകടവിൽ ഒഴുക്കിൽപെട്ട് കാണാതായ പുതുപ്പറമ്പിൽ സുനിലിൻെറ മകൻ എസ്. അനന്തു (14), ചെട്ടിപ്പടി മാരിയൻകുളത്തിൽ ബാലുവിൻെറ മകൻ ദീപു (16) എന്നിവ൪ക്കായി തിരച്ചിൽ തുടരുകയാണ്. ഇടക്കിടെ കനത്ത് പെയ്യുന്ന മഴ തിരച്ചിലിന് തടസ്സം തീ൪ക്കുന്നു.
തിരുവഞ്ചൂ൪ കോട്ടമുറി ഭാഗത്ത് പാടവും തോടും വെള്ളം കയറി തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അടുത്തടുത്തായാണ് മൂന്ന് കുട്ടികളുടെയും വീട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ ഒത്തുകൂടിയതാണ് മൂവരും. കൊതുമ്പുവള്ളത്തിൽ കയറി തുഴഞ്ഞ് നീങ്ങവെ ഉണ്ണിമായയുടെ വീടിന് മുന്നിൽ താറാവുകൃഷിക്കായി നി൪മിച്ച കുളത്തിൽവെച്ചാണ് വള്ളം മറിയുന്നത്. ഇവരുടെ കരച്ചിൽ കേട്ട് അയൽവീടുകളിൽ ഉണ്ടായിരുന്നവ൪ വെള്ളത്തിലൂടെ ഓടിയത്തെി അഖിലിനെയും അഞ്ജിതയെയും ഉയ൪ത്തിയെടുത്തു. കുളത്തിൻെറ ആഴത്തിലേക്ക് പെട്ടുപോയ ഉണ്ണിമായയെ മൂന്നാമതായാണ് കണ്ടത്തെിയത്. ഉടൻ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ഉണ്ണിമായ മരിച്ചിരുന്നു. കോട്ടയം മോഡൽ ഗവ.സ്കൂളിൽ പ്ളസ് ടു വിദ്യാ൪ഥിനിയാണ് ഉണ്ണിമായ. അച്ഛൻ ബാബു കെട്ടിട നി൪മാണ തൊഴിലാളിയാണ്.മാതാവ്: ബിജില.സഹോദരൻ: ഉണ്ണിക്കുട്ടൻ. മീനച്ചിലാറ്റിൽ കാണാതായ വിദ്യാ൪ഥികൾക്ക് വേണ്ടി വെള്ളിയാഴ്ച രാവിലെ മുതൽ ഫയ൪ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ തുടങ്ങിയിരുന്നു. വൈകുന്നേരമായിട്ടും ഫലമില്ലാതായതോടെ നേവിയുടെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.