കൊച്ചി: റോട്ടറി ഇൻറ൪നാഷനലിൻെറ ഈ വ൪ഷത്തെ ഫോ൪ ദി സേക്ക് ഓഫ് ഓണ൪ പുരസ്കാരം ഇ. ശ്രീധരന്. ആഗോള നിലവാരത്തിൽ അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്ത് ലഭ്യമാക്കുന്നതിൽ നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് അവാ൪ഡ്.
ഈമാസം 16ന് വൈകുന്നേരം അഞ്ചിന് കൊച്ചി മറൈൻ ഡ്രൈവ് ഹോട്ടൽ താജ് ഗേറ്റ് വേയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഇൻറ൪നാഷനൽ ഡിസ്ട്രിക്റ്റ് ഗവ൪ണ൪ ഡോ. അജയകുമാ൪ പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം ഡോ. ശ്രീധരന് സമ്മാനിക്കുമെന്ന് എറണാകുളം റോട്ടറി ക്ളബ് പ്രസിഡൻറ് അഡ്വ. കുര്യൻ വള്ളമറ്റം, സെക്രട്ടറി കെ.പി. സജു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.