നരകജീവിതത്തില്‍നിന്ന് സഹോദരിമാര്‍ക്ക് മുക്തി

പാവറട്ടി: ശരീരം മുഴുവൻ പൊട്ടിയൊലിച്ചും മുറിവുകളിൽ പുഴുവരിച്ചും അനാഥരായി കിടന്നിരുന്ന സഹോദരികളെ മുണ്ടത്തിക്കോട് സ്നേഹാലയത്തിലേക്ക് മാറ്റി. പാവറട്ടി കുണ്ടുകടവ് റോഡിൽ പരേതനായ പടിഞ്ഞാറ്റുകര പത്മനാഭൻ നായരുടെയും കല്യാണിയമ്മയുടെയും മക്കളായ പത്മാവതിയമ്മ (71), അമ്മിണിയമ്മ (68) എന്നിവരെയാണ് ‘മാധ്യമം’ വാ൪ത്തയെ തുട൪ന്ന്  കലക്ട൪ എം.എസ്. ജയയുടെ നി൪ദേശപ്രകാരം സ്നേഹാലയത്തിലേക്ക് മാറ്റിയത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഇ.ആ൪. ശ്രീകാന്തിൻെറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ൪ വെള്ളിയാഴ്ച രാവിലെ  പത്മാവതിയമ്മയുടെയും അമ്മിണിയമ്മയുടെയും വീട്ടിലത്തെി. അ൪ധപട്ടിണിയിൽ തീരെ അവശരായിരുന്നു ഇരുവരും. മൂത്ത സഹോദരി പത്മാവതിയമ്മ ഒരാഴ്ച മുമ്പ് കട്ടിലിൽ നിന്ന് വീണ് നടുവളഞ്ഞ് കൈകാലുകൾ ചുരുട്ടിയ നിലയിൽ നിലത്ത് കിടക്കുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ പുഴുവരിച്ച നിലയിലാണ് ഇവരെ കണ്ടത്തെിയത്. ഇളയ സഹോദരി അമ്മിണിയമ്മകൈ കുത്തി നിലത്ത് നിരങ്ങി നീങ്ങുന്ന നിലയിലായിരുന്നു.  പത്മാവതിയമ്മയെ വീണിടത്തുനിന്ന് നീക്കിക്കിടത്താൻ പോലും ആകാത്ത സ്ഥിതിയിലായിരുന്നു അമ്മിണിയമ്മ. എങ്കിലുംആവുംവിധം ഇവരാണ് ചേച്ചിയെ പരിചരിച്ചിരുന്നത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥകളായ  എം.എഫ്. മാഗി, സിനി സലാസ്റ്റിൻ, ലിസി പീറ്റ൪ എന്നിവ൪  ഇരുവരെയും വൃത്തിയാക്കി പുതിയ വസ്ത്രങ്ങളുടുപ്പിച്ചു. തുട൪ന്ന് ‘ആക്ട്സി’ൻെറ ആംബുലൻസിൽ സ്നേഹാലയത്തിലത്തെിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിമല സേതുമാധവൻ, ചാവക്കാട് തഹസിൽദാ൪ പി.എ. മുഹമ്മദ് റഫീഖ്, ഗുരുവായൂ൪ അസി. പൊലീസ് കമീഷണ൪ ആ൪.കെ. ജയരാജ്, പാവറട്ടി എസ്.ഐ എം.കെ. രമേഷ്, രവി പനക്കൽ,വാ൪ഡംഗം എൻ.ജെ. ലിയോ എന്നിവ൪ സന്നിഹിതരായിരുന്നു. ഡി.എം.ഒ ഡോ. വീനസ് മാ൪ഗനി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.