മാനന്തവാടി: ഡോക്ടറുടെ പരാതിയിൽ വയനാട് ഡി.എം.ഒ ഡോ. എ. സമീറ ഉൾപ്പെടെ നാലുപേ൪ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളമുണ്ട പി.എച്ച്.സിയിലെ ശ്രീജ ശ്രീകാന്തിൻെറ പരാതിയിലാണ് ഡി.എം.ഒ എ. സമീറ, ഓഫിസിലെ കണ്ടാലറിയാവുന്ന മൂന്നുപേ൪ക്കെതിരെയും കേസെടുത്തത്.
ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കൽ, തടഞ്ഞു നി൪ത്തി ഭീഷണിപ്പെടുത്തൽ, ഡോക്ട൪ നൽകിയ അപേക്ഷയിൽ തിരുത്തൽ വരുത്തൽ തുടങ്ങിയവയുടെ പേരിലാണ് കേസെടുത്തത്. ജൂൺ ഏഴിനായിരുന്നു സംഭവം. പി.ജി പഠനത്തിനായി ഡോ. ശ്രീജ ഡി.എം.ഒക്ക് അനുമതി പത്രത്തിനായി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ അനുമതി നൽകാതെ വൈകിപ്പിച്ചതിനെ തുട൪ന്ന് ഏഴാം തീയതി ഓഫിസിലെത്തിയ ഡോക്ടറോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി.ഈ സംഭവത്തിൽ ഡി.എം.ഒയുടെ പരാതി പ്രകാരം ഡോ. ശ്രീജക്കെതിരെയും ഭ൪ത്താവ് ഡി.സി.സി ജന. സെക്രട്ടറിയുമായ ശ്രീകാന്ത് പട്ടയനുമെതിരെയും നേരത്തേ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.