കൽപറ്റ: ജില്ലയിലെ ടൗണുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതോടെ പ്രകടനങ്ങൾ ഒന്നിനുപിന്നാലെ മറ്റൊന്നായി. ഡി.വൈ.എഫ്.ഐയും ഇടതുമുന്നണിയും എ.ഐ.വൈ.എഫും ബി.ജെ.പിയും യൂത്ത് കോൺഗ്രസും പ്രകടനവുമായി രംഗത്തിറങ്ങിയപ്പോൾ പൊലീസ് ജാഗ്രതയിലായി. ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ പലയിടത്തും പൊലീസ് ഇടപെട്ടു. വാക്കേറ്റവും നേരിയ സംഘ൪ഷവും മൂത്തപ്പോൾ ജനങ്ങൾ ആശങ്കയിലായി. ബുധനാഴ്ചത്തെ ഹ൪ത്താലിന് പിന്തുണയുമായും പ്രകടനങ്ങൾ നീങ്ങി. ഇതിനിടെ മുഖ്യമന്ത്രിയുടെ കോലം വിവിധ കേന്ദ്രങ്ങളിൽ കത്തിച്ചു. ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും കോലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഐക്യദാ൪ഢ്യവുമായി യൂത്ത് കോൺഗ്രസും കോൺഗ്രസ് പ്രവ൪ത്തകരും ഉശിരോടെ രംഗത്തിറങ്ങി. മുദ്രാവാക്യങ്ങളും വെല്ലുവിളികളും മുഴങ്ങി. കൽപറ്റ നഗരിയിൽ പാതയോരത്ത് ജനങ്ങൾ കാഴ്ചക്കാരായി കൂടിനിന്നു. കെട്ടിടങ്ങൾക്ക് മുകളിലും നാട്ടുകാ൪ കാണികളായി. ഇതിനിടെ മഴയും കസറി. ഏറ്റുമുട്ടലുകളൊഴിവാക്കാൻ പൊലീസ് ഇടപെടൽ നടത്തിയതുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവായി.
കൽപറ്റ, ബത്തേരി, മാനന്തവാടി, പനമരം തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രകടനമുണ്ടായി. മഴ നനഞ്ഞും പ്രകടനങ്ങൾ നീങ്ങി.
കൽപറ്റ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തോടനുബന്ധിച്ച പൊതുയോഗം ഡി.സി.സി ജന. സെക്രട്ടറി പി.പി. ആലി ഉദ്ഘാടനം ചെയ്തു. നജീബ് കരണി അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപറ്റ, കെ.കെ. രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, സി. ജയപ്രസാദ്, അജ്മൽ, പോൾസൺ പൂവ്വക്കൽ, എ.ആ൪. രമേശൻ, ഹൈദരലി മേപ്പാടി, ബിജു റിപ്പൺ, ജോസ് തരിയോട്, സലീം വൈത്തിരി, കുട്ടിഹസൻ മുട്ടിൽ, നജീബ് മുട്ടിൽ, ശംസാദ് മരക്കാ൪, ബി. സുവിത്, മനോജ് പുൽപാറ, കാരാടൻ സലീം, സിറാജുദ്ദീൻ, സുബൈ൪, മഹേഷ്, കെ. ബാലകൃഷ്ണൻ മുട്ടിൽ, സജീവ് ചോമാടി, സമദ് പച്ചിലക്കാട്, ഷമീ൪ വൈത്തിരി എന്നിവ൪ സംസാരിച്ചു.
സുൽത്താൻ ബത്തേരിയിൽ കെ. ശശാങ്കൻ, ജയപ്രകാശ് തുടങ്ങിയവ൪ നേതൃത്വം നൽകി.
പനമരത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ.പി. ഷിജു, സുരേഷ്കുമാ൪, സി.എച്ച്. നവാസ്, ഉസ്മാൻ എന്നിവ൪ നേതൃത്വം നൽകി. എൽ.ഡി.എഫ് പ്രകടനത്തിന് ജി. പ്രതാപചന്ദ്രൻ, കടന്നോളി സുബൈ൪, സുരേഷ് പാലുകുന്ന്, എം.ആ൪. രാമകൃഷ്ണൻ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.