തിരുവനന്തപുരം: സമനില തെറ്റിയ ഭരണാധികാരിയുടെ ചെയ്തികളാണ് തലസ്ഥാന നഗരിയിൽ ദൃശ്യമായിരിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയൻ. പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന എൽ.ഡി.എഫ് നേതാക്കളെയും പ്രവ൪ത്തകരെയും സന്ദ൪ശിച്ച ശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസേര ഒരു വിധത്തിലും സംരക്ഷിക്കാനാകില്ളെന്ന് ഉറപ്പായപ്പോൾ മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സമനില തെറ്റിയിരിക്കുകയാണ്. അതിന്‍്റെ ഭാഗമായണ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത ആക്രമണം അഴിച്ചു വിട്ടത്. പൊലീസ് രാജാണിവിടെ നടക്കുന്നത്. എം.എൽ.എമാ൪ സമാധാനപരമായി ഇരിക്കുന്നിടത്തേക്കാണ് ഗ്രനേഡ് എറിഞ്ഞതെന്നും സി.ദിവാകരനും കടകംപള്ളി സുരേന്ദ്രനുമടക്കം നിരവധി നേതാക്കൾക്കും പ്രവ൪ത്തക൪ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആഭാസത്തരത്തിനും കൂട്ടുനിന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ്് പൊലീസിന്‍്റെ ചരിത്രത്തിൽ ഇന്നോളം കാണാത്ത അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. ആഭാസത്തിന് കൂട്ടുനിൽക്കുന്നവരെയാണ് ആഭാസനെന്ന് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി ഓ൪ക്കണമെന്നും പിണറായി കുട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.