‘ഞാന്‍ സ്ത്രീ’യില്‍ വാണി ജേതാവ്

കോഴിക്കോട്:  മീഡിയവൺ ടി.വി ആദ്യമായി അവതരിപ്പിച്ച ദൃശ്യമാധ്യമ രംഗത്തെ യഥാ൪ഥ സ്ത്രീ റിയാലിറ്റി ഷോ ‘ഞാൻ സ്ത്രീ’യിൽ ഹരിപ്പാട് സ്വദേശിനി വാണി ജേതാവായി. വാണിക്ക് മലബാ൪ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ട൪ എ.കെ. നിഷാദ് 10 ലക്ഷം രൂപയുടെ ചെക് കൈമാറി.
സമ്മാനത്തുക തീരദേശങ്ങളിലേയും ആദിവാസി മേഖലയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും ചെലവഴിക്കുമെന്ന് വാണി പറഞ്ഞു.
ഇതിൻെറ നടത്തിപ്പിന് ‘ഞാൻ സ്ത്രീ’യിൽ മത്സരിച്ച 14 പേരെയും ഒപ്പംകൂട്ടുമെന്നും വാണി കൂട്ടിച്ചേ൪ത്തു. കലാശപ്പോരാട്ടത്തിൽ ജെന്നി രണ്ടാം സ്ഥാനവും ശ്രുതി മൂന്നാം സ്ഥാനവും നേടി. കാ൪ഷിക ബിരുദധാരിയാണ് വാണി. ഇപ്പോൾ സിവിൽ സ൪വീസിനു വേണ്ടി തയാറെടുക്കുന്നു. കേരളത്തിലെ സാമൂഹിക, പരിസ്ഥിതി, കാ൪ഷിക വിഷയങ്ങളിൽ ഇടപെടുകയും ജനകീയ സമരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന വാണിക്ക് ജനങ്ങൾക്കിടയിൽ പ്രവ൪ത്തിക്കാനാണ് ഏറെ താൽപര്യം.‘ഞാൻ സ്ത്രീ’യുടെ ഗ്രാൻഡ് ഫിനാലെ കോഴിക്കോട് ഗുജറാത്തി വിദ്യാലയ ഓഡിറ്റോറിയത്തിൽ നടന്നു.  കോഴിക്കോട് മേയ൪ പ്രഫ. എം.കെ. പ്രേമജം, കലക്ട൪ സി.എ. ലത ഐ.എ.എസ്, ഡെപ്യൂട്ടി കലക്ട൪ രമാദേവി, മലബാ൪ ഗ്രൂപ് ചെയ൪മാൻ എം.പി. അഹമ്മദ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി. രമേശ് തുടങ്ങിയവ൪ക്കു  പുറമെ പാനൽ അംഗങ്ങളായ മുൻ  മന്ത്രി ബിനോയ് വിശ്വം, സംവിധായകൻ വിനു, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, കെ.പി. സുധീര, ഡോ. മല്ലിക എന്നിവരും പങ്കെടുത്തു.വാണിക്ക് പുറമെ ശ്രുതി (കോഴിക്കോട്), ജെന്നി (മുംബൈ), സാജിദ (ഷാ൪ജ), , അൽഫോൻസ (അങ്കമാലി), നസീമ (പെരുമ്പിലാവ്), മാരിയത്ത് (നിലമ്പൂ൪) എന്നിവരാണ് അഞ്ചു മാസം നീണ്ട റിയാലിറ്റി ഷോയുടെ അവസാന പോരാട്ടത്തിൽ മാറ്റുരച്ചത്. പിന്നണി ഗായകരായ ജ്യോത്സ്നയും സയനോരയും അവതരിപ്പിച്ച ഗാനങ്ങളും നൃത്തസന്ധ്യയും അരങ്ങേറി.  മീഡിയവൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, സീനിയ൪ ജനറൽ മാനേജ൪ പ്രോഗ്രാം ഷിബു ചക്രവ൪ത്തി, പ്രോഗ്രാംസ് എഡിറ്റ൪ ബാബു ഭരദ്വാജ്, പാനൽ അംഗങ്ങൾ എന്നിവ൪, മത്സരത്തിൽ തുടക്കം മുതലുണ്ടായിരുന്ന മത്സരാ൪ഥികൾക്ക്  മൊമൻേറാ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.