തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരുമായി മന്ത്രിമാരും നേതാക്കളും നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങൾ ചോ൪ന്ന സംഭവത്തിൽ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ (എസ്.സി.ആ൪.ബി) ഐ.ജി ടി.ജെ. ജോസിനെതിരെ നടപടിക്ക് സാധ്യത. സംഭവം ചോ൪ന്നത് എസ്.സി.ആ൪.ബി ആസ്ഥാനത്ത് നിന്നാണെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിൽ ഐ.ജിയോട് ക്രൈംബ്രാഞ്ച് മേധാവി വിൻസൻ എം. പോളും ഇൻറലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാറും വിശദാംശങ്ങൾ തേടിയിരുന്നു. ഐ.ജിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഐ.ജിക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് അറിയുന്നു. ഐ.ജിയുടെ ഓഫിസിൽ നിന്ന്് ഫോൺ വിശദാംശങ്ങൾ ചോ൪ത്തി നൽകിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യമാണ് സെൻകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം ചോദിച്ചത്.ഫോൺ വിശദാംശങ്ങൾ ശേഖരിക്കാൻ തനിക്കധികാരമുണ്ടെന്ന് ഐ.ജി വിശദീകരിച്ചുവെന്നാണ് അറിയുന്നത്. അന്വേഷണം ഏൽപിക്കുമെന്ന് കരുതിയാണ് ഫോൺ വിവരങ്ങൾ ശേഖരിച്ചതെന്നും ഇവ ആ൪ക്കും നൽകിയിട്ടില്ലെന്നും ഐ.ജി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.