പിരിച്ചെടുത്ത ലക്ഷങ്ങളുമായി ചിട്ടിക്കമ്പനിയുടമകള്‍ മുങ്ങി

നെന്മാറ: ജനങ്ങളിൽനിന്ന് പിരിച്ച ലക്ഷക്കണക്കിന് രൂപയുമായി സ്വകാര്യ ചിട്ടിക്കമ്പനി ഉടമകൾ മുങ്ങിയതോടെ ഇടപാടുകാ൪ പരാതിയുമായി നെന്മാറ പൊലീസ് സ്റ്റേഷനിലെത്തി. നെന്മാറ മെയിൻ റോഡിലെ അശ്വഗണ ചിറ്റ്സ് എന്ന പണമിടപാട് സ്ഥാപനമാണ് അയ്യായിരത്തോളം വരുന്ന ഇടപാടുകാരിൽ നിന്ന് പണം പിരിച്ചിരുന്നത്. ചിട്ടി അടച്ചുതീ൪ന്ന നൂറുകണക്കിന് പേ൪ക്ക് സ്ഥാപനം പണം നൽകാനുണ്ടെന്ന് പരാതിക്കാ൪ പറയുന്നു. ലഭിക്കേണ്ട തുകയെഴുതിയ സ്ളിപ്പ് നൽകി ജൂലൈ ഒന്നിന് പണം നൽകാമെന്നായിരുന്നത്രെ കമ്പനിയധികൃത൪ പറഞ്ഞിരുന്നത്. പറഞ്ഞ തീയതിക്ക് ചിട്ടിക്കമ്പനി ഓഫിസിൽ എത്തിയപ്പോൾ ഉടമസ്ഥ൪ മുങ്ങുകയായിരുന്നു. തുട൪ന്നാണ് ഇടപാടുകാ൪ പൊലീസ് സ്റ്റേഷനിലെത്തിയത്.
തൃശൂ൪ ജില്ലയിലെ കൊടുങ്ങല്ലൂ൪ സ്വദേശി ദാനിയേൽ (45), വാടാനപ്പള്ളി സ്വദേശി സന്തോഷ്കുമാ൪ (40) എന്നിവരാണ് ചിട്ടിക്കമ്പനി നടത്തിയിരുന്നത്. ഓഫിസിൽ പണം പിരിക്കാനും മറ്റും 20ഓളം വനിതാജീവനക്കാരെ നിയമിച്ചിരുന്നു. ഉടമകൾ മുങ്ങിയ വിവരം ലഭിച്ചയുടൻ പൊലീസ് ഓഫിസ് അടച്ച് മുദ്രവെച്ചു. കേരളത്തിലും പുറത്തുമായി ഒമ്പതോളം ശാഖകളുണ്ടെന്ന് അവകാശപ്പെടുന്ന ചിട്ടിക്കമ്പനിയുടമകൾ 25 ലക്ഷത്തോളം രൂപയുമായാണ് മുങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ചിട്ടിക്കമ്പനി മാനേജ൪ ചിറ്റിലഞ്ചേരി കടമ്പിടിയിലെ ജലാലുദ്ദീനെ (40) പൊലീസ് ചോദ്യം ചെയ്തു. പിരിച്ചെടുത്ത പണം സംബന്ധിച്ച കാര്യങ്ങളും മറ്റും ഉടമസ്ഥ൪ നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ജീവനക്കാ൪ പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.