ലണ്ടൻ: അനിവാര്യമായ ഘട്ടത്തിൽ ഗ൪ഭച്ഛിദ്രം അനുവദിക്കാനുള്ള നിയമ ഭേദഗതിക്ക് അയ൪ലൻഡിലെ പാ൪ലമെൻറംഗങ്ങൾ അംഗീകാരം നൽകി. 24നെതിരെ 138 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗ൪ഭാവസ്ഥയിൽ ജീവൻെറ സംരക്ഷണം ബില്ലിന് നിയമ നി൪മാതാക്കൾ അംഗീകാരം നൽകിയത്. അന്തിമ പരിഗണനക്കായി ബിൽ അടുത്തയാഴ്ച വീണ്ടും വോട്ടിനിടും.
അമ്മയുടെ ജീവൻ അപായപ്പെടുമെന്ന ഘട്ടത്തിൽ ഗ൪ഭച്ഛിദ്രം അനുവദിക്കാമോ എന്ന കാര്യത്തിൽ അയ൪ലൻഡിൽ ദശാബ്ദങ്ങളായി തുടരുന്ന ആശയക്കുഴപ്പത്തിനാണ് അറുതിയാവാൻ പോവുന്നത്. ഒരു ഘട്ടത്തിലും ഗ൪ഭച്ഛിദ്രം അനുവദിക്കാനാവില്ളെന്നാണ് കത്തോലിക്ക സമുദായത്തിന് സ്വാധീനമുള്ള അയ൪ലൻഡിലെ സ൪ക്കാറിൻെറ നിലപാട്. ഗ൪ഭം അലസിയതിനെ തുട൪ന്ന് ഇന്ത്യക്കാരിയായ ദന്ത ഡോക്ട൪ സവിത കഴിഞ്ഞ വ൪ഷം അയ൪ലൻഡിൽ മരിച്ചത് ഗ൪ഭച്ഛിദ്രം നിയമ വിധേയമാക്കുന്ന കാര്യം വീണ്ടും ച൪ച്ചയാവാൻ ഇടയാക്കി.
അതേസമയം, ഗ൪ഭച്ഛിദ്രം വിലക്കുന്ന നിയമം ഭേദഗതി ചെയ്യുന്നത് വ്യാപകമായ ഗ൪ഭച്ഛിദ്രത്തിന് വഴിയൊരുക്കുമെന്ന് കത്തോലിക്ക നേതാക്കൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.