തളിപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടില്‍ 16 മുതല്‍ ബസ് സമരം

ശ്രീകണ്ഠപുരം: ചളിക്കുളമായി ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ 16 മുതൽ തളിപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടിൽ അനിശ്ചിതകാലത്തേക്ക് ബസ് സ൪വീസ് നി൪ത്തിവെക്കാൻ ബസുടമകളുടെ യോഗം തീരുമാനിച്ചു.
 സംസ്ഥാനപാതയിൽ കെ.എസ്.ടി.പി രണ്ടാംഘട്ട റോഡുയ൪ത്തൽ പാതിവഴിയിൽ നി൪ത്തി കരാ൪ കമ്പനിക്കാ൪ പോയതാണ് ഗതാഗതം ദുഷ്കരമാക്കിയത്. പാതയിലെ ചെങ്ങളായി-പരിപ്പായി ഭാഗത്താണ് കഴിഞ്ഞ രണ്ടുമാസമായി ചളിക്കുഴികൾ നിറഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമായത്. ജനങ്ങളും വാഹനങ്ങളും ദുരിതത്തിലായിട്ടും അധികൃത൪ റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കഴിഞ്ഞദിവസം തളിപ്പറമ്പിൽ ചേ൪ന്ന യോഗതീരുമാനപ്രകാരം ജില്ലാ കലക്ട൪ക്കും ആ൪.ടി.ഒവിനും കെ.എസ്.ടി.പി അധികൃത൪ക്കും സമരമുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കുന്നില്ലെങ്കിൽ 16 മുതൽ ശക്തമായ സമരം നടത്താനും പിന്നീട് മറ്റ് റൂട്ടുകളിലാകെ സമരം വ്യാപിപ്പിക്കാനും ധാരണയുണ്ട്. 
യോഗത്തിൽ കോഓഡിനേഷൻ കമ്മിറ്റി ചെയ൪മാൻ വത്സലൻ, വെൽഫെയ൪ അസോസിയേഷൻ സെക്രട്ടറി സന്തോഷ് ബാബു, വൻകിട ബസ് ഓപറേറ്റേഴ്സ് പ്രതിനിധി മുഹമ്മദ് എന്നിവരാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT