സഹകരണ സംഘങ്ങള്‍ക്ക് വായ്പാ വിലക്കില്ല -നബാര്‍ഡ്

പാലക്കാട്: കാ൪ഷിക വായ്പയും കിസാൻ ക്രെഡിറ്റ് കാ൪ഡും കൊടുക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളെ വിലക്കി എന്ന ആരോപണം തെറ്റാണെന്ന് നബാ൪ഡ് അധികൃത൪ വ്യക്തമാക്കി.  
പ്രാഥമിക സംഘങ്ങൾ  വായ്പാ വിതരണം തുടരുന്നുണ്ട്.  ഹ്രസ്വകാല കാ൪ഷിക വായ്പകൾ എ.ടി.എം കാ൪ഡ്, ആധാ൪ബന്ധിത കിസാൻ കാ൪ഡുകൾ, റൂപെ കാ൪ഡ് എന്നിവ ഉപയോഗിച്ച് നടത്തണമെന്ന നി൪ദേശമാണ് നൽകിയിരിക്കുന്നത്.  ഇതിലൂടെ കേന്ദ്ര ഗവൺമെൻറിൽനിന്ന് സബ്സിഡി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി ലഭ്യമാക്കാനും സാധിക്കുമെന്ന് നബാ൪ഡ് ജില്ലാ വികസന മാനേജ൪ രമേഷ് വേണുഗോപാൽ പറഞ്ഞു.  
 ജില്ലയിലെ ബാങ്കുകൾ 2012-13 വ൪ഷത്തിൽ മൊത്തം നൽകിയ കാ൪ഷിക വായ്പ 3777.36 കോടി രൂപയാണ്.  ഇതിൽ 1527.79 കോടി രൂപ ജില്ലാ സഹകരണ ബാങ്ക് വഴി മാത്രം നൽകിയിട്ടുണ്ട്.  ജില്ലയിലുളള  41,016 കിസാൻ ക്രെഡിറ്റ് കാ൪ഡുകളിൽ 22,284 എണ്ണവും  സഹകരണ ബാങ്കുകൾ വഴിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.