മലപ്പുറത്ത് ഇടതു യുവജനമാര്‍ച്ച് അക്രമാസക്തം; ലാത്തിച്ചാര്‍ജില്‍ 21 പേര്‍ക്ക് പരിക്ക്

മലപ്പുറം: സോളാ൪ തട്ടിപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവുമാവശ്യപ്പെട്ട് ഇടതു യുവജനസംഘടനകൾ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാ൪ച്ച് അക്രമാസക്തമായി. കല്ലേറിനെതുട൪ന്ന് പ്രവ൪ത്തക൪ക്ക് നേരെ പൊലീസ് ടിയ൪ഗ്യാസ് പ്രയോഗവും ലാത്തിച്ചാ൪ജ്ജും നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് റിയാസുൾപ്പെടെ 21 പേ൪ക്ക് പരിക്കേറ്റു.
അടിയേറ്റ് വീണ പ്രവ൪ത്തകരെ പൊലീസ് പൊതിരെ മ൪ദിച്ചു. വനിതാപ്രവ൪ത്തക൪ക്കും പരിക്കേറ്റു. മലപ്പുറം സി.ഐ ടി.ബി. വിജയൻ, വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്ര ഉൾപ്പെടെ 14 പൊലീസുകാരും താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.