മണ്ടേലക്കുവേണ്ടി പ്രാര്‍ഥനകളോടെ ലോകം

വാഷിങ്ടൺ: അതീവ ഗുരുതരമായ നിലയിൽ കഴിയുന്ന  മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് നെൽസൺ മണ്ടേലക്കുവേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രാ൪ഥനകൾ. മണ്ടേല ലോകത്തിനുവേണ്ടി ഒട്ടേറെ ചെയ്തുവെന്നും അദ്ദേഹം സമാധാനത്തോടെ അവസാനനാളുകളിലാണെന്നും മകൾ മകാസിവെ പറഞ്ഞു. മണ്ടേലക്കുവേണ്ടി ജനങ്ങൾ പ്രാ൪ഥനാനി൪ഭരമായ മനസ്സോടെയാണെന്നും അവ൪ വെളിപ്പെടുത്തി.
അമേരിക്കയിലും ലോകത്തെമ്പാടും  ജനഹൃദയങ്ങളിൽ നായകസ്ഥാനമുണ്ട് മണ്ടേലക്കെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാ൪ണി പറഞ്ഞു. രാജ്യത്തിൻെറ മുഴുവൻ പ്രാ൪ഥനകളും അദ്ദേഹത്തോടും കുടുംബത്തോടും മുഴുവൻ ദക്ഷിണാഫ്രിക്കക്കാരോടുമൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡൻറ് ഒബാമയുടെ ദക്ഷിണാഫ്രിക്കൻ സന്ദ൪ശന തീരുമാനത്തെ നെൽസൺ മണ്ടേലയുടെ ആരോഗ്യസ്ഥിതി സ്വാധീനിക്കുമെന്ന ഊഹാപോഹങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. ദക്ഷിണാഫ്രിക്ക സന്ദ൪ശിക്കാനും സ൪ക്കാറുമായും ജനങ്ങളുമായും ബന്ധം വിപുലപ്പെടുത്താനും ഒബാമ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മസ്തിഷ്കത്തിലെ അണുബാധയത്തെുട൪ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിയുന്ന മണ്ടേലയുടെ നില അതീവഗുരുതരമായി തുടരുകയാണ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.