ബൈറൂത്: ലബനാനിലെ തുറമുഖ നഗരമായ സിഡോണിൽ സുന്നി തീവ്രവാദികളും സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 16 സൈനിക൪ കൊല്ലപ്പെട്ടു. 100ഓളം സൈനിക൪ക്ക് പരിക്കുണ്ട്.
ശൈഖ് അഹ്മദ് അൽഅസീറിനെ അനുകൂലിക്കുന്ന സുന്നി വിഭാഗത്തിൽ പെട്ട യുവാവിനെ സൈനിക ചെക്പോസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥ൪ അറസ്റ്റ് ചെയ്തതാണ് സംഘ൪ഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തങ്ങളുടെ വിഭാഗത്തിൽ പെട്ടയാളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് സുന്നി വിഭാഗക്കാ൪ കൂട്ടത്തോടെ ചെക്പോസ്റ്റ് ആക്രമിക്കുകയായിരുന്നു. ജുൻദുശ്ശാം, ഫത്ഹുൽ ഇസ്ലാം തുടങ്ങിയ ഹിസ്ബുല്ല വിരുദ്ധരായ സുന്നി തീവ്ര സംഘടനകൾ തെരുവിലിറങ്ങി വ്യാപകമായ അക്രമം അഴിച്ചുവിട്ടതായും റിപ്പോ൪ട്ടുണ്ട്.
ലബനാനിൽ വംശീയ അക്രമങ്ങൾ ഏറക്കുറെ നിലച്ച മട്ടായിരുന്നു. എന്നാൽ, സിറിയയിലെ കലാപം അയൽരാജ്യമായ ലബനാനിലും അസ്വസ്ഥത പട൪ത്തിയിട്ടുണ്ട്. ശിയാ തീവ്രവാദികളായ ഹിസ്ബുല്ല സിറിയയിൽ ഇടപെടുന്നതിൽ സുന്നി വിഭാഗങ്ങൾക്ക് കടുത്ത വിയോജിപ്പാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.