ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്രായേലിൻെറ വ്യോമാക്രമണം. ഞായറാഴ്ച രാത്രിയാണ് വ്യോമസേന ആക്രമണം അഴിച്ചുവിട്ടത്. തെക്കൻ ഇസ്രായേലിലേക്ക് ഗസ്സയിൽനിന്ന് റോക്കറ്റ് ആക്രമണമുണ്ടായതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേനാ അധികൃത൪ അവകാശപ്പെട്ടു.
മധ്യ ഗസ്സയിലെ രണ്ട് ആയുധ സംഭരണ കേന്ദ്രങ്ങൾക്കും തെക്കൻ ഗസ്സയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുംനേരെയാണ് ആക്രമണം നടത്തിയതെന്നും അധികൃത൪ പ്രസ്താവനയിൽ പറഞ്ഞു.
ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്നും നാശനഷ്ടമില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഞായറാഴ്ച രാത്രി രണ്ട് റോക്കറ്റുകൾ തെക്കൻ ഗസ്സയിൽ പതിച്ചെന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. രണ്ട് റോക്കറ്റുകളെ ‘അയൺ ഡോം’ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വീഴ്ത്തി. ആക്രമണത്തെത്തുട൪ന്ന് ഇസ്രായേലിനും ഗസ്സക്കുമിടയിൽ ചരക്കുനീക്കത്തിനുപയോഗിക്കുന്ന കെരെം ശാലോം നാൽക്കവല അടച്ചിടാൻ ഇസ്രായേൽ തീരുമാനിച്ചു.
ഹമാസാണ് റോക്കറ്റ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേൽ ആരോപിച്ചു. എന്നാൽ, ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.