പകര്‍ച്ചവ്യാധി; പണം ചെലവഴിക്കാന്‍ മടിച്ച് എന്‍.ആര്‍.എച്ച്.എം

കണ്ണൂ൪:  പക൪ച്ചവ്യാധി പ്രതിരോധങ്ങൾക്കുൾപ്പെടെ എൻ.ആ൪.എച്ച്.എം  ജില്ലയിൽ ചെലവഴിക്കുന്നത് തുച്ഛമായ തുക.  മഴക്കാലം കടുത്തതോടെ സംസ്ഥാന സ൪ക്കാറിൻെറ കമ്യൂണിറ്റി ഡിസീസ് പ്രോഗ്രാമിന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ജില്ലയിൽ പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾ ജില്ല ആരോഗ്യവകുപ്പ് നടത്തുന്നത്. 
 പക൪ച്ചവ്യാധികൾ കാര്യക്ഷമമായി തടയാനും ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിപാലനം ശക്തമാക്കാനുമാണ്  എൻ.ആ൪.എച്ച്.എം (നാഷനൽ  റൂറൽ ഹെൽത്ത് മിഷൻ) രൂപവത്കരിച്ചത്.   ജില്ലയിൽ പ്രതിവ൪ഷം പത്തു മുതൽ  20 കോടി രൂപ വരെ ആരോഗ്യ പ്രവ൪ത്തനങ്ങൾക്കായി ചെലവഴിക്കാൻ എൻ.ആ൪.എച്ച്.എമ്മിന് അനുവാദമുണ്ട്. എന്നാൽ, ഇതിൻെറ  പത്തിലൊന്നു തുകപോലും  ചെലവഴിക്കപ്പെടുന്നില്ല.  
പൊതുജനാരോഗ്യ പരിപാലനത്തിനു  പഞ്ചായത്തുകളിലെ ഓരോ വാ൪ഡുകൾക്കും 10,000 രൂപ വീതം രോഗപ്രതിരോധ പ്രവ൪ത്തന ഫണ്ടെന്ന പേരിൽ എൻ.ആ൪.എച്ച്.എം നൽകുന്നുണ്ട്.  പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾക്കായി എൻ.ആ൪.എച്ച്.എം ചെലവഴിക്കുന്ന ഫണ്ടും ഇതു മാത്രമാണ്.  പ്രതിവ൪ഷം  1.58 കോടി രൂപയാണ്  ഇങ്ങനെ ജില്ലയിൽ ചെലവഴിച്ചത്.   
ആരോഗ്യ രംഗത്തെ മറ്റു മേഖലയിൽ ചെലവഴിക്കുന്ന തുക കണക്കാക്കുമ്പോൾ ഇത് തുച്ഛമാണ്.  പക൪ച്ചവ്യാധി തടയാനുള്ള പ്രത്യേക ഫണ്ടില്ലെങ്കിലും എൻ.ആ൪.എച്ച്.എം ഫണ്ട് ആരോഗ്യവകുപ്പിനു പല പ്രവ൪ത്തനങ്ങൾക്കും ഉപയോഗപ്പെടുന്നുണ്ടെന്ന്   ജില്ല ആരോഗ്യ വകുപ്പ് സമ്മതിക്കുന്നു. എന്നാൽ, പലപ്പോഴും ഡോക്ട൪മാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ്  എൻ.ആ൪.എച്ച്.എം ഫണ്ട് വിനിയോഗിക്കുന്നതെന്ന ആരോപണമുണ്ട്. 44 ഡോക്ട൪മാരെയാണ് എൻ.ആ൪.എച്ച്.എം വഴി കണ്ണൂ൪ ജില്ലയിൽ താൽക്കാലികമായി നിയമിച്ചത്. 11 ഫാ൪മസിസ്റ്റുകളും നഴ്സുമാരും മറ്റും പാരാ മെഡിക്കൽ വിഭാഗത്തിലായുമുണ്ട്. ഇവരുടെ ശമ്പളയിനത്തിലാണ് എൻ.ആ൪.എച്ച്.എമ്മിൻെറ ഫണ്ടുകൾ  ചെലവഴിക്കപ്പെടുന്നതെന്നാണ് പ്രധാന ആരോപണം.  
മഴക്കാലം തുടങ്ങിയതോടെ പനിഭീതി ബാധിച്ചവരോട് കൊതുകു ബാറ്റ് ഉപയോഗിക്കണമെന്ന ഉപദേശം മാത്രമായിരുന്നു  എൻ.ആ൪.എച്ച്.എമ്മിൻെറ പ്രതിരോധ പ്രവ൪ത്തനം. 
ഫോഗിങ്ങും കൊതുകിൻെറ ഉറവിടം നശിപ്പിക്കലുമൊന്നുമല്ല, കൊതുകിനെയും അതുവഴിയുള്ള പക൪ച്ചവ്യാധികളെയും ഇല്ലാതാക്കാൻ  ഇലക്ട്രിക് ഷോക്ക് നൽകുന്ന ബാറ്റ് ഉപയോഗിച്ചു കൊതുകിനെ കൊന്നാൽ മതിയെന്നായിരുന്നു എൻ.ആ൪.എച്ച്.എം ആരോഗ്യ വിദഗ്ധൻെറ നി൪ദേശം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT