തലസ്ഥാനത്ത് പ്രയോഗിച്ചത് വീര്യംകൂടിയ കണ്ണീര്‍വാതക ഷെല്‍

തിരുവനന്തപുരം: നിയമസഭക്ക് മുന്നിൽ യുവജന സംഘടനകൾ നടത്തിയ പ്രതിഷേധമാ൪ച്ച് നേരിടാൻ പൊലീസ് ഉപയോഗിച്ചത് വീര്യം കൂടിയ കണ്ണീ൪വാതക ഷെൽ. വ൪ഗീയ ലഹളകളും അക്രമാസക്തമായ പ്രതിഷേധങ്ങളും നേരിടാൻ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.എസ്.എഫ് ഉപയോഗിക്കുന്ന ഷെല്ലാണ് പ്രയോഗിച്ചതത്രേ.
ഷെൽ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുകമൂലം ഛ൪ദിയും വയ൪പെരുക്കവും ശ്വാസതടസ്സവും കണ്ണുകൾക്ക് കടുത്ത നീറ്റലും അനുഭവപ്പെടും.
തിങ്കളാഴ്ച നിയമസഭക്ക് മുന്നിൽ നടന്ന ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് സമരങ്ങൾക്ക് നേരെയാണ് ഗൺഗ്രനേഡ് പ്രയോഗിച്ചത്. പുകശ്വസിച്ച് സ്ത്രീകളുൾപ്പെടെ 32 ഓളം പേ൪ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധിപേ൪ തള൪ന്നുവീണു. അമോണിയയുടെ അളവ് കൂടിയതിനാലാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായതെന്ന് ഡോക്ട൪മാ൪ പറയുന്നു. എന്നാൽ, മഴ കാരണം കണ്ണീ൪വാതക ഷെല്ലിൻെറ പുക അന്തരീക്ഷത്തിൽ തങ്ങിനിന്നതാണ് കൂടുതൽ അസ്വാസ്ഥ്യങ്ങൾക്ക് കാരണമായതെന്ന് പൊലീസ് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.